Friday, September 4, 2026

Beneath Our Feet – A Thought for the Next Century

Research discussions assisted by ChatGPT

പ്രൊഫസർ ജോണും വിദ്യാർത്ഥികളായ ആസാദും ശ്രേയയും കൊച്ചിയിലേക്കുള്ള യാത്രയിലാണ്, ഒരു മേൽപ്പാലത്തിലൂടെ. ധാരാളം കണ്ടെയ്നറുകളും വലിച്ചുകൊണ്ട് ഒരു ചരക്കു തീവണ്ടി അവർക്കടിയിലൂടെ കടന്നു പോയി, താഴെയുള്ള റോഡിലും നിറയെ ട്രെക്കുകൾ. ഇനിയുമൊരു പത്ത് വർഷം കഴിഞ്ഞാൽ നമ്മുടെ ചരക്കു ഗതാഗതം എങ്ങനെയാകും? ആസാദ് അത്ഭുതപ്പെട്ടു. വിഴിഞ്ഞം, കൊച്ചി, മംഗളൂരു, തൂത്തുക്കുടി എന്നീ തുറമുഖങ്ങളിൽ തിരക്കു കൂടുന്നതനുസരിച്ച് കേരളത്തിലൂടെയുള്ള ചരക്കുനീക്കം പതിന്മടങ്ങ് വർദ്ധിക്കാനാണ് സാധ്യത, പ്രൊഫസർ കൂട്ടിച്ചേർത്തു. അപ്പോൾ നമ്മുടെ റോഡുകൾ മതിയാകാതെ വരില്ലേ? നമുക്ക് മുന്നിൽ മറ്റെന്തു വഴികളാണുള്ളത്? ഇനിയും റോഡുകൾ ഉണ്ടാക്കിയാൽ നമ്മുടെ കൊച്ചു കേരളം അവക്കടിയിലാകില്ലേ? ശ്രേയക്ക് തന്റെ ഉൽഘണ്ഠ മറച്ചു വയ്ക്കാനായില്ല.

കുട്ടികളുടെ ചിന്തകളെ ഉണർത്തിക്കൊണ്ട് പ്രൊഫസർ പറഞ്ഞു - ഭൂമിയുടെ മുകളിലൂടെ മാത്രമേ ഗതാഗതം സാധ്യമാകൂ എന്ന് ആരാണ് പറഞ്ഞത്? സ്വിറ്റ്സർലാൻഡ്, ജപ്പാൻ, നോർവേ, ഇംഗ്ലണ്ട് തുടങ്ങി പല രാജ്യങ്ങളും മലകൾക്കും നഗരങ്ങൾക്കും അടിയിലൂടെ കിലോമീറ്ററുകളോളം നീളുന്ന തുരങ്കങ്ങളിലൂടെ യാത്രയും ചരക്കുനീക്കവും നടത്തുന്നുണ്ട്. തുരങ്കം അപകടകരമല്ലേ? വയനാട്ടിൽ റെയിൽ തുരങ്ക നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണിടിച്ചിൽ ഉണ്ടായത് നാം ഇപ്പോൾ കണ്ടതല്ലേ ഉള്ളൂ - ശ്രേയ തന്റെ ആശങ്ക മറച്ചു വച്ചില്ല. മണ്ണിടിച്ചിലിന്റെ കാരണം തുരങ്ക നിർമ്മാണം മാത്രമാണ് എന്ന് കരുതരുത് - ആസാദ് അൽപ്പം ഗൗരവത്തിൽ പറഞ്ഞു - ആ ദുരന്തം, അമിതമായ മഴ മൂലമാകാം, ഭൂമിയുടെ സ്വഭാവ സവിശേഷതകൾ കാരണമാകാം, ഭൂഗർഭ ജലത്തിന്റെ ഒഴുക്കിലുണ്ടായ മാറ്റങ്ങൾ മൂലമാകാം, അശാസ്ത്രീയമായ തുരങ്ക നിർമ്മാണ രീതികൾ മൂലമാകാം - ദുരന്തങ്ങളുടെ കാരണങ്ങൾ നാം ശാസ്ത്രീയമായി അപഗ്രഥിച്ചു വേണം കണ്ടെത്താൻ, ഊഹങ്ങളെ പിൻപറ്റരുത്. ശരിയാണ്, ഊഹങ്ങളുടെ അടിസ്ഥാനത്തിൽ മുൻവിധികൾ ഉണ്ടാക്കാൻ പാടില്ല, പ്രൊഫസർ അത് ശരിവച്ചു.

ആ യാത്ര അവസാനിച്ചപ്പോൾ മൂന്ന് പേരും ഒരു ചെറിയ പഠനം നടത്താൻ തീരുമാനിച്ചു. വിവിധ രാജ്യങ്ങളിലെ തുരങ്ക സാങ്കേതികവിദ്യകൾ, പരിസ്ഥിതി പഠനങ്ങൾ, ചരക്ക് ഗതാഗതത്തിന്റെ ഭാവി എന്നിവ പരിശോധിച്ചപ്പോൾ ലഭിച്ച ചില ചിന്തകളാണ് താഴെ കൊടുത്തിരിക്കുന്നത്..

Kerala – A Beautiful Challenge

Kerala is one of the most beautiful landscapes in the world. Within a distance of just a few tens of kilometres, we experience the Arabian Sea, beaches, rivers, backwaters, paddy fields, towns, hills and the majestic Western Ghats. This diversity is our greatest treasure.

Ironically, it also makes infrastructure development one of our greatest challenges. Every new highway, railway or freight corridor competes for the same limited land. A wider highway may improve transport, but it can also separate villages that have lived as one community for generations. A railway may improve connectivity while simultaneously becoming a physical barrier for local movement. Expanding infrastructure often requires cutting hills, filling wetlands, acquiring farmland and disturbing forests. None of these choices are easy. As Kerala develops, this challenge will only become greater.

The commissioning of Vizhinjam Port marks the beginning of a new chapter. Along with Kochi Port, and neighbouring ports like Mangaluru and Thoothukudi, southern India is gradually becoming an increasingly important maritime region. In the coming decades, container movement is likely to grow substantially. That growth is welcome. It means employment. It means trade. It means economic opportunities.

Looking Around the World

When we think about transport, our minds naturally look towards the surface. We think of wider roads, faster trains, bigger airports and more bridges. Whenever traffic increases, our first instinct is to create more space above the ground.

Many countries have faced similar questions. Europe tunnels beneath mountains. Railways pass beneath cities. Roads disappear below rivers. Japan built tunnels through mountains because surface routes were too difficult. Switzerland created the famous Gotthard Base Tunnel beneath the Alps, allowing freight and passengers to cross mountains more efficiently while reducing heavy road traffic. None of these projects were built because tunnels were fashionable, they emerged from unrelenting quest of human talent for better ways!

Imagine a freight corridor not on the surface, but 50 to 150 metres underground, without disturbing our livelihood above it - children continue playing, farmers continue farming, wildlife continues moving, roads continue serving local communities! People may not even realise that thousands of tonnes of cargo are moving silently beneath them every day. This may sound futuristic. Yet transport tunnels of similar or even greater depths already exist in different parts of the world!

Thinking Below the Surface

When we move transport below the surface, many familiar problems begin to change. Noise remains underground. Weather becomes less important. Traffic signals disappear. Road crossings disappear. Animals are not forced to cross busy highways. Villages remain connected. The landscape above remains largely unchanged. Instead of asking nature to adjust to transport, perhaps transport can adjust to nature.


Would tunnels destroy the living world beneath our feet? Surprisingly, most life exists only within the upper few metres of the earth. Plant roots, soil organisms, fungi and insects are concentrated near the surface where sunlight, oxygen and nutrients are available. Deep transport tunnels usually pass through solid rock far below this living layer.

Of course, groundwater must always be protected. Modern tunnels are carefully designed with waterproof linings, drainage systems and continuous monitoring. Protecting underground water would remain one of the most important responsibilities of engineers.

Electric transport also produces pollution - electric trains experience wear. Tiny particles are produced from rails, wheels, brakes and moving machinery. On open roads these particles spread into the environment. But, inside tunnels something interesting becomes possible. The tunnel becomes a controlled environment. Dust can be collected. Air can be filtered. Maintenance vehicles can periodically remove accumulated particles. Instead of allowing pollution to spread everywhere, engineers can concentrate on capturing it.

Better Technologies?

Human progress has always been about reducing friction. The wheel reduced friction with the ground. Railways reduced friction even further. Electric motors eliminated exhaust emissions. Magnetic levitation removed wheel contact. Low-pressure tunnels aim to reduce air resistance. Automation reduces delays and improves efficiency. Perhaps future freight systems will combine several of these ideas.

Electric. Automated. Underground. Energy efficient. Quiet. Continuous. Maybe even guided by artificial intelligence. None of these ideas should be accepted blindly. Neither should they be dismissed simply because they appear ambitious. Every technology begins as somebody's dream.

Instead of blasting through rock, many modern tunnels are built using enormous Tunnel Boring Machines (TBMs). A TBM works somewhat like a giant woodworking or metal-cutting machine - A rotating cutter head grinds or cuts the rock, the excavated material is carried away on conveyors and as the machine advances, tunnel lining segments are installed behind it. China has become one of the world's largest users and manufacturers of TBMs. Many early machines came from European companies, particularly Germany, but China has also developed its own advanced TBMs and now exports them.

TBMs usually place precast concrete segments behind the cutter. But researchers are exploring robotic construction techniques where - concrete is sprayed automatically, robots inspect cracks, robotic arms perform repairs, additive manufacturing (3D printing) could eventually create parts of the tunnel lining. This is not fiction, It is an active area of research!

A Challenge for Young Minds

"The question is not whether tunnels are good or bad. The question is: What does the geology tell us? Good engineering begins by listening to the land."

How can we move goods beneath the Earth while protecting the Earth? Can Kerala become a place where the next generation of tunnel technology is developed?

This is an open challenge to all of us, who are keen on various technology domains - Mechanical engineers to improve TBMs, Civil engineers to design smarter tunnel linings, Electronics engineers to build sensor networks, Computer scientists to develop AI guidance systems, Material scientists to invent stronger, greener concrete, Robotics researchers to automate inspection and maintenance, and so on...

Let us not merely think about tunnels. Treat this as a new way of thinking about infrastructure—one that encourages young people to ask ambitious but disciplined questions.

Explore → Research → Prototype → Evaluate → Refine → Scale

Published in Sasthram Munnoott: Vol 2, Issue 8, 2026 Aug

 

 

ത്രിമാന നിർമ്മിതി

3D കണ്ണട വച്ച് വേണം 3D സിനിമാ കാണാൻ. ത്രിമാന ചിത്രങ്ങൾ ഹോളോഗ്രാം പോലെയുള്ള സങ്കേതങ്ങൾ ഉപയോഗിച്ച് നിർമ്മിക്കാമത്രെ. വേറെയും രസകരമായ 3D പരിപാടികൾ വല്ലതുമുണ്ടോ എന്ന് തിരഞ്ഞപ്പോഴാണ് 3D പ്രിന്റിങ് മനസ്സിലുടക്കിയത്. പേപ്പറിലും മറ്റുമുള്ള ദ്വിമാന അച്ചടിപോലെ ത്രിമാന വസ്തുക്കൾ ഉപകരണങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന പരിപാടിയാണത്.

അച്ചുകൾ വച്ച് ത്രിമാന രൂപങ്ങൾ ഉണ്ടാക്കുന്ന വിദ്യ പണ്ടുമുതലേ പ്രചാരത്തിലുണ്ടല്ലോ ? ചിരട്ടയിൽ മണ്ണ് നിറച്ച് മണ്ണപ്പം ചുടുന്നതും ഇഡ്ഡലിയും പുട്ടും ഉണ്ടാക്കുന്നതുമെല്ലാം അച്ചുകൾ വച്ച് ത്രിമാന രൂപങ്ങൾ ഉണ്ടാക്കുന്നതിന് ഉദാഹരണങ്ങളാണ്. യന്ത്രവൽകൃത അച്ചുകൾ ഉപയോഗപ്പെടുത്തി ത്രിമാന രൂപങ്ങൾ ഉണ്ടാക്കുന്ന വിദ്യയെ 3D മോൾഡിങ് എന്നാണ് വിളിക്കുന്നത്. 3D മോൾഡിങ്ങിനെ അച്ചുപയോഗിച്ചുള്ള നിർമ്മാണം (template-based manufacturing) എന്നും വിശേഷിപ്പിക്കാറുണ്ട്.

വസ്തുക്കൾ തുരന്ന് ത്രിമാന രൂപങ്ങൾ ഉണ്ടാക്കാനും നമുക്കറിയാം. ഒരു മരം കൊത്തി മരം തുരന്ന് കൂടുണ്ടാക്കുന്നതും ഒരു ശില്പി മരമോ തടിയോ കടഞ്ഞ് പ്രതിമയുണ്ടാക്കുന്നതും തുരന്ന് രൂപങ്ങൾ ഉണ്ടാക്കുന്നതിന് ഉപമകളായി കാണാം. യന്ത്രവൽകൃത കൊത്തുപണികൾ വഴി വസ്തുക്കളിൽ നിന്നും ത്രിമാന രൂപങ്ങൾ ഉണ്ടാക്കുന്ന വേലയെ 3D കാർവിങ് എന്ന് പറയുന്നു. 3D കാർവിങ്ങിനെ വ്യവകലന രീതിയിലുള്ള നിർമ്മാണം (subtractive manufacturing) എന്നും വിശേഷിപ്പിക്കാറുണ്ട്.

പിന്നെ എന്താണ് ഈ 3D പ്രിന്റിങ് ? എങ്ങിനെയാണത് വ്യത്യസ്തമാകുന്നത്?

നൂല് ചുറ്റി നൂലുണ്ടയുണ്ടാക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? പലതവണ നൂലുകൾ മുകളിൽ മുകളിൽ ചുറ്റുമ്പോൾ ക്രമേണ ഒരു നൂലുണ്ട ഉണ്ടാകുന്നു. അതുപോലെ പല കരകൗശല വസ്തുക്കളും ഉണ്ടാക്കുന്നത് പല പാളികളായി വസ്തുക്കൾ ക്രമേണ അടുക്കിയിട്ടോ ചുറ്റിയിട്ടോ ഒക്കെയാണ്. ഈ പ്രക്രിയ യന്ത്രവത്കരിക്കുകയും വിവിധങ്ങളായ നിർമ്മാണ വസ്തുക്കൾ അതിനു ഉപയോഗപ്പെടുത്തുകയും ചെയ്താൽ വളരെ ഉപരിപ്ലവമായി അതിനെ 3D പ്രിന്റിങ് എന്ന് വിളിക്കാം. 3D പ്രിന്റിങ്ങിനെ സങ്കലന രീതിയിലുള്ള നിർമ്മാണം (additive manufacturing) എന്നും വിശേഷിപ്പിക്കാറുണ്ട്.

മുകളിൽ സൂചിപ്പിച്ച മൂന്ന് 3D നിർമ്മാണ രീതികൾക്കും അതിന്റെതായ സാധ്യതകളും പരിമിതികളും ഉണ്ട്. എന്നാൽ ഇവയെ ചേരുംപടി ചേർത്ത് വിജയകരമായ നിർമ്മാണ പ്രക്രിയകൾ വികസിപ്പിച്ച് വരുന്നു. ഗുണമേന്മ, ദൃഢത, സങ്കീർണത, സ്ഥിരത, ചിലവ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത, ചരക്ക് ഗതാഗതം, ലാഭം, തുടങ്ങി ഒട്ടനവധി ഘടകങ്ങൾ ഏത് രീതി, എവിടെ, എപ്പോൾ ഉപയോഗിക്കണം എന്ന് തീരുമാനിക്കാൻ അവലോകനം ചെയ്യേണ്ടതുണ്ട്. ശരിയായ അസംസ്‌കൃത വസ്തുക്കൾ തിരഞ്ഞെടുക്കുന്നതും, അവസാന മിനിക്കുപണികൾ നടത്തുന്നതും  ഈ മൂന്നു സങ്കേതങ്ങളിലും പൊതുവായി കാണാമെങ്കിലും ത്രിമാന രൂപങ്ങൾ എങ്ങിനെ ഉണ്ടാക്കുന്നു എന്നത് തികച്ചും വ്യത്യസ്തമാണ്.

ചില പ്രധാന 3D പ്രിന്റിങ് സങ്കേതങ്ങൾ

  • Fused Deposition Modelling (FDM) / Fused Filament Fabrication (FFF)        

പ്ലാസ്റ്റിക് ഫിലമെന്റ് ഉരുക്കി പാളിപാളിയായി തേച്ച് രൂപങ്ങൾ ഉണ്ടാക്കുന്ന രീതിയാണിത്. ലളിതവും ചെലവ് കുറഞ്ഞതുമാണെന്നതും, പലതരം അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കാമെന്നതും അവയുടെ വ്യാപകമായ ലഭ്യതയും ഇതിന്റെ സ്വീകാര്യത വർധിപ്പിക്കുന്നു. പാളികളുടെ പാടുകൾ, പാളികൾ മൂലം ദൃഢതയിലും മിനുസത്തിലും ഉണ്ടാകുന്ന കുറവ് എന്നിവ ഇതിന്റെ പരിമിതികളാണ്.  വിവിധതരം മാതൃകകൾ ഉണ്ടാക്കുന്നതിനും, വിനോദത്തിനും, വീടുപയോഗ സാധനങ്ങൾ ഉണ്ടാക്കുന്നതിനും ഈ വിദ്യ ഉപയോഗിക്കുന്നു.

  • Stereolithography (SLA) / Digital Light Processing (DLP)

ദ്രവീകരിച്ച  റെസിൻ പ്രകാശത്തിന്റെ (ലേസർ/പ്രൊജക്ടർ) സഹായത്തോടെ പാളിപാളിയായി ഒട്ടിക്കുക വഴി രൂപങ്ങൾ ഉണ്ടാക്കുന്ന രീതിയാണത്. കൃത്യത, മിനുസം എന്നിവ ഈ രീതിയുടെ പ്രത്യേകതകളാണ്. റെസിന്  ചെറിയ വിഷാശമുണ്ടെന്നതും, ശക്തിക്കുറവും, ചെറിയ സാധനങ്ങൾ ഉണ്ടാക്കാനാണ് കഴിയുക എന്നതും ഈ രീതിയുടെ പരിമിതികളാണ്. ആഭരണങ്ങൾ ഉണ്ടാക്കുന്നതിനും, പല്ലിന്റെ മാതൃകകൾ ഉണ്ടാക്കുന്നതിനും, വലിയ രൂപങ്ങളുടെ ചെറു  മാതൃകകൾ ഉണ്ടാക്കുന്നതിനും, വൈദ്യശാസ്ത്രരംഗത്ത് മാതൃകകളുണ്ടാക്കുന്നതിനും ഈ രീതി ഉപയോഗിക്കുന്നു.

  • Selective Laser Sintering (SLS)

ലേസർ ഉപയോഗിച്ച് നൈലോൺ പോലുള്ള പ്ലാസ്റ്റിക് പൊടി ഉരുക്കി രൂപങ്ങൾ ഉണ്ടാക്കുന്ന രീതിയാണിത്. രൂപങ്ങൾക്ക് സംരക്ഷണം ആവശ്യമില്ല എന്നതും, ശക്തമാണെന്നതും, ദീർഘകാല ഉപയോഗിക്കാമെന്നതും ഈ രീതിയെ ആകർഷകമാക്കുന്നു. ചെലവ് കൂടിയ യന്ത്രങ്ങൾ വേണമെന്നതും, രൂപങ്ങളുടെ പരുപരുത്ത പ്രതലവും ഈ രീതിയുടെ പരിമിതികളായി പറയപ്പെടുന്നു. പ്രവർത്തിപ്പിക്കാവുന്ന മാതൃകകൾ, വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഭാഗങ്ങൾ എന്നിവ ഉണ്ടാക്കുന്നതിനും ഈ രീതി ഉപയോഗിക്കുന്നു.

  • Multi Jet Fusion (MJF)

പ്രിന്ററിന്റേത് പോലുള്ള ഇൻക്ജെറ്റ് ഹെഡ് ഉപയോഗിച്ച് ചൂടാക്കി ഉരുക്കിയ വസ്തുക്കൾ ഉപയോഗിച്ച് ത്രിമാനരൂപങ്ങൾ ഉണ്ടാക്കുന്ന രീതിയാണിത്. വേഗത, ഗുണമേന്മ, വിവിധ നിറങ്ങളിൽ നിർമ്മിതി നടത്താനുള്ള കഴിവ് ഇവ ഈ രീതിയെ ആകർഷകമാക്കുന്നു. ഉപകരണങ്ങൾ, ഉത്പാദനം എന്നിവ ചിലവേറിയതെന്നതാണ് ഈ രീതിയുടെ പ്രധാന പരിമിതി. ചികിത്സാ ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ നിർമ്മിക്കാനും, ചെറുകിട ഉല്പാദന ആവശ്യങ്ങൾക്കും ഈ രീതി ഉപയോഗിക്കാവുന്നതാണ്.

  • Binder Jetting

ദ്രവരൂപത്തിലുള്ള പശ ഉപയോഗിച്ച് പൊടി രൂപത്തിലുള്ള അസംസ്‌കൃത വസ്തുവിനെ പാട പാടയായി ഒട്ടിച്ചെടുത്തതിന് ശേഷം ചൂടാക്കി (ഉരുക്കാതെ) സുഷിരങ്ങളുള്ളതും  കട്ടിയുള്ളതുമായ പ്ലാസ്റ്റിക്ക് / ലോഹ വസ്തുക്കളിൽ നിറക്കുന്ന രീതിയാണിത്. മണൽ, സിറാമിക്, എന്നുവേണ്ട, ലോഹങ്ങൾ വരെ ഈ രീതിക്ക് അസംസ്കൃത വസ്തുക്കളായി ഉപയോഗിക്കാൻ കഴിയും. വലിയ തോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉചിതമാണെങ്കിലും, ആദ്യഘട്ടങ്ങളിൽ ഉള്ള ദുർബ്ബലാവസ്ഥയും, നല്ലരീതിയിൽ ഉത്‌പാദനശേഷം വേണ്ടി വരുന്ന മിനുക്കു പണികളും ഈ രീതിയുടെ പരിമിതികളാണ്. ലോഹ ഭാഗങ്ങൾ നിർമ്മിക്കുന്നതിനും, അച്ചുകളും മൂശകളും നിർമ്മിക്കുന്നതിനും വാസ്തുവിദ്യക്കാവശ്യമായ മാതൃകകൾ നിർമ്മിക്കുന്നതിനും ഡവ രീതി പ്രയോജനപ്പെടുത്താവുന്നതാണ്.

  • Direct Metal Laser Sintering (DMLS) / Selective Laser Melting (SLM)

പൊടി രൂപത്തിലുള്ള ലോഹത്തെ ലേസർ ഉപയോഗിച്ച് ഉരുക്കി നിർമ്മാണ പ്രവർത്തങ്ങൾക്ക് ഉപയോഗിക്കുന്ന രീതിയാണിത്. ഉപയോഗയോഗ്യമായ ലോഹ ഭാഗങ്ങൾ നിർമ്മിക്കുന്നതിനും, സങ്കീർണ്ണ ഘടനകളുള്ള ലോഹ ഭാഗങ്ങൾ ഉണ്ടാക്കുന്നതിനും, ദൃഢതയുള്ള ഭാഗങ്ങൾ ഉണ്ടാക്കുന്നതിനും ഈ രീതി അഭികാമ്യമാണ്. ഈ രീതി വളരെ ചെലവേറിയതാണ്, മാത്രവുമല്ല ലോഹ പൊടിയുമായും ഉയർന്ന താപനിലയുമായും മറ്റും ബന്ധപ്പെട്ട സുരക്ഷ ഉറപ്പാക്കുന്നതും ശ്രമകരമാണ്. വ്യോമയാന മേഖലയിലും, വൈദ്യശാസ്ത്ര മേഖലയിൽ ഇമ്പ്ലാന്റുകൾ ഉണ്ടാക്കുന്നതിനും, വ്യാവസായിക ഉപകരണങ്ങൾ നിർമ്മിക്കുന്നതിനുമെല്ലാം ഈ രീതി ഉപയോഗിച്ചു വരുന്നു.

  • Electron Beam Melting (EBM)

ശൂന്യതയിൽ ശക്തമായ ഇലക്ട്രോണിക് തരംഗങ്ങൾ ഉപയോഗിച്ച് ലോഹ പൊടി ഉരുക്കി നിർമ്മാണ പ്രക്രിയയിൽ ഉപയോഗിക്കുന്ന രീതിയാണിത്. ടൈറ്റാനിയം പോലെയുള്ള ലോഹങ്ങൾ ഉപയോഗിച്ചുള്ള നിർമ്മാണത്തിനും, ദൃഢതയും ബലവുമുള്ള ഉപകരണങ്ങൾ ഉണ്ടാക്കുന്നതിനും ഈ രീതി ഉപയോഗിക്കാം. വളരെ ചിലവേറിയ ഈ രീതിക്ക് വളരെ ചുരുക്കം അസംസ്കൃത വസ്തുക്കൾ മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളൂ. ടൈറ്റാനിയം ഇമ്പ്ലാൻറ്സ് ഉണ്ടാക്കുന്നതിനും വിമാനത്തിന്റെ ഭാഗങ്ങൾ ഉണ്ടാക്കുന്നതിനും മറ്റുമാണ് ഈ രീതി ഉപയോഗിക്കുന്നത്.

  • Large-scale Concrete Printing

പ്രത്യേകതരത്തിൽ ക്രമീകരിച്ച കുഴലുകൾ വഴി സിമെന്റും കോൺക്രീറ്റ് മിശ്രിതവും പല ഘട്ടങ്ങളിലായി ഒഴുക്കി വലിയ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്ന രീതിയാണിത്. വളരെ വേഗം ചിലവുകുറഞ്ഞ വീടുകളും മറ്റു കെട്ടിടങ്ങളും നിർമ്മിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ രീതിയിൽ ഇപ്പോഴും ഗവേഷണങ്ങളും പരീക്ഷണങ്ങളും നടക്കുകയാണ്. കെട്ടിട നിർമ്മാണ മേഖലയിലും, ദുരന്ത നിവാരണ പ്രക്രിയകളിലും വലിയ സാധ്യതകളാവും ഈ രീതി തുറന്നിടുക.

3D മിശ്രിതം

വ്യാവസായിക ആവശ്യങ്ങൾക്ക് നാം പലപ്പോഴും ഈ മൂന്നു രീതികളും ഇടകലർന്ന പ്രക്രിയകളാകും സ്വീകരിക്കുക.  ചെറിയ ചില ഉദാഹരണങ്ങൾ നമുക്ക് പരോശോധിക്കാം.

കെട്ടിട നിർമാണം

  • ·      മതിലുകൾ, ചുവരുകൾ:  3D പ്രിന്റിംഗ് (കോൺക്രീറ്റ് എക്സ്ട്രൂഷൻ)
  • ·      മേൽക്കൂര, ടൈലുകൾ:  3D മോൾഡിംഗ് (പ്രീകാസ്റ്റ് പാനലുകൾ)
  • ·      അലങ്കാര വസ്തുക്കൾ:  3D കാർവിംഗ് (കല്ല്/മരം)

ഉൽപ്പന്നങ്ങളുടെ രൂപകൽപ്പനയും നിർമ്മാണംവും

  • ·      മാതൃകയുണ്ടാക്കൽ:  3D പ്രിന്റിംഗ്
  • ·      അച്ചുകളുടെ നിർമ്മാണം:  3D കാർവിംഗ്
  • ·      വ്യാവസായിക ഉത്പ്പാദനം:  3D ഇൻജക്ഷൻ മോൾഡിംഗ്

3D താരതമ്യം

ഒരു താരതമ്യം ഏത് രീതി എവിടെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് നമുക്ക് ഒരു ധാരണ നൽകും. യഥാർത്ഥത്തിൽ ഒട്ടനവധി ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്, ഇവിടെ ഒരു പൊതു ധാരണക്കായി വളരെ ഉപരിപ്‌ളവമായ ഒരു ത്രരതമ്യം ചേർക്കുന്നു.

3D മോൾഡിങ്

  • ·      വലിയ തോതിലുള്ള, കാര്യക്ഷമമായ സ്ഥിരമായ ഗുണമേന്മയുള്ള നിർമ്മാണത്തിന് ഉചിതം
  • ·      കുറച്ച് അവശിഷ്ടങ്ങൾ മാത്രമേ ഉണ്ടാക്കുന്നുള്ളൂ,  മിക്കവാറും അവ വീണ്ടും ഉപയോഗിക്കാൻ കഴിയും.
  • ·      കേന്ദ്രികൃത ഫാക്ടറികളിൽ വൻതോതിലുള്ള നിർമ്മാണം
  • ·      അച്ചുകൾ സജ്ജീകരിച്ചു കഴിഞ്ഞാൽ ഊർജ്ജ ഉപയോഗം കുറവായിരിക്കും
  • ·      നിർമ്മാണ വസ്തുക്കളും നിർമ്മിത വസ്തുക്കളും നല്ല ചരക്കു നീക്കം ആവശ്യകതയാക്കും

3D കാർവിങ്

  • ·      ബലമുള്ളതും കൃത്യതയുള്ളതുമായ  ആകൃതികൾ നിർമ്മിക്കുന്നതിന് നല്ലത്
  • ·      വളരെ അധികം  അവശിഷ്ടങ്ങൾഉണ്ടാക്കുന്നു
  • ·      കേന്ദ്രികൃത ഫാക്ടറികളിൽ വൻതോതിലുള്ള നിർമ്മാണം
  • ·      ഊർജ്ജ ഉപയോഗം താരതമ്യേന കുറവാകും
  • ·      വലിയ നിർമ്മാണ വസ്തുക്കൾ എത്തിക്കുന്നതിനും  അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും നല്ല ചരക്കു ഗതാഗത സംവിധാനങ്ങൾ വേണ്ടിവരും

3D പ്രിന്റിങ്

  • ·      സങ്കീർണ്ണമായ ആകൃതികൾ നിർമ്മിക്കുന്നതിന് നല്ലത്
  • ·      കുറച്ച് അവശിഷ്ടങ്ങൾ മാത്രമേ ഉണ്ടാക്കുന്നുള്ളൂ
  • ·      ആവശ്യത്തിനനുസരിച്ച് നിർമ്മിക്കാം
  • ·      ദൈനംദിന  ഊർജ്ജ ഉപയോഗം കൂടുതലാകും
  • ·      ആവശ്യസ്ഥലത്തിനരികിൽ നിർമ്മാണം നടത്തുക വഴി ചരക്കു ഗതാഗതം ലളിതമാക്കാം

3D നിർമ്മാണ രീതികൾ നമ്മുടെ നിർമ്മാണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തും എന്നത് ഉറപ്പാണ്. വലിയ വ്യവസായ ശാലകളിൽ നിന്നും വീട്ടു മുറ്റത്തേക്ക് നിർമ്മാണ രംഗം എത്തുന്ന കാലം ഉടനെ തന്നെ ഉണ്ടാകും. നമുക്കിഷ്ടമുള്ള രീതിയിൽ നമുക്ക് തന്നെ നിർമ്മാണപ്രക്രിയയിൽ പങ്കെടുക്കുകയും ചെയ്യാം. ഈ മാറ്റം കൊണ്ടുവരുന്ന ചലനാത്മകതയും വഴക്കവും ആസ്വദിക്കാൻ നമുക്കും തയ്യാറാകാം.

Published in Sasthram Munnoott: Vol 1, Issue 9, 2025 Sep