Saturday, June 17, 2023

എന്തു കൊണ്ട് നമ്മൾ തോറ്റു !

നെഹ്റുവിന്റെ കാലത്തോളം വർഗ്ഗീയതയെയും സാമ്രാജ്യത്വത്തെയും കോൺഗ്രസ് പ്രതിരോധിച്ചു. ദീർഘകാലം പ്രതിപക്ഷമായിരുന്നെങ്കിലും വലിയ മുന്നേറ്റമൊന്നുമുണ്ടാക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. മാത്രവുമല്ല, കോൺഗ്രസ്സിലെ സോഷ്യലിസ്റ്റ് ചിന്തകളോ വെളിയിലുണ്ടാക്കാമായിരുന്ന കോൺഗ്രസ്സ് വിരുദ്ധതയോ ഉപയോഗപ്പെടുത്താനുള്ള കഴിവും ഇടതുപക്ഷത്തിന് ഇല്ലാതെ പോയി. വർഗ്ഗീയതയുടെ വളർച്ചയും സത്വ രാഷ്ട്രീയത്തിന്റെ ഉയർച്ചയും നിസ്സംഗതയോടെ കണ്ട് നിൽക്കാൻ മാത്രമാണ് ഇടതുപക്ഷത്തിനായത്. ആകെ പറയാനുള്ളത് ചില കായിക ഇടപെടലുകൾ മാത്രം! 1930 മുതൽ 1980 വരെ 50 വർഷങ്ങൾ ഇല്ലായിരുന്നോ? 

മൂലധനത്തിന്റെ മൂല്യം മനസ്സിലാക്കുകയും സാമൂഹിക മൂല്യങ്ങൾ ചവറ്റ് കുട്ടയിൽ എറിഞ്ഞിട്ട് പണത്തിനും പദവിക്കുമുള്ള ചവിട്ട് പടിയായി പാർട്ടി ചട്ടകൂടിനെ മാറ്റുന്നതും നമുക്ക് മനസ്സിലാകുന്നില്ലേ ? പുസ്തകങ്ങൾ അലങ്കാര വസ്തുക്കളും ആശയങ്ങൾ വാചകക്കസർത്തുമാകുന്നത് നാം തിരിച്ചറിയുന്നില്ലെ? 

നെഹ്റുവിയൻ മൂല്യങ്ങൾ കോൺഗ്രസ്സിലും പുറത്തും കൊണ്ട് വരാനുള്ള രാഹുൽ ഗാന്ധിയുടെ ശ്രമങ്ങളെ പിന്തുണക്കുകയല്ലെ വേണ്ടത് ? അതല്ലെ ധീരത ? അതല്ലെ സത്യസന്ധത ? 

https://fb.watch/lcV81MCMYk/?mibextid=2Rb1fB

ഈ പ്രഭാഷണത്തിൽ നിന്നും എനിക്ക് മനസ്സിലായത് ഇതാണ്. 

No comments:

Post a Comment