Thursday, April 25, 2024

ഇത്തവണ ഇന്ത്യക്ക് കൈ കൊടുക്കാം, രാഹുലിനും

മതവും ജാതിയും കലർന്ന വിഷം കലക്കി ഒഴിച്ചിട്ട് അവൻ്റെ കൂലിപ്പട്ടാളത്തിൻ്റെ ഒരു മുറിയും തന്നിട്ട് ഇപ്പോൾ ഇത് പതിനഞ്ച് രാജ്യങ്ങളാകും എന്ന് വിചാരിച്ച് ഇന്ത്യ വിട്ട സായിപ്പ് സത്യത്തിൽ തോറ്റ് പോയത് പണ്ഡിറ്റ്ജിയോടാണ്.

ഇന്ത്യക്ക് സ്വന്തമായി ഒരു ഏകീകൃത സത്വവും, കൂറുള്ള സൈന്യവും, നമ്മിൽ പരസ്പര വിശ്വാസവും ഉണ്ടാക്കിയത് അദ്ദേഹമാണ്. അദ്ദേഹം നമ്മെ കൂട്ടിയിണക്കിയത്, സ്നേഹത്തിൻ്റെയും, പരസ്പര വിശ്വാസത്തിൻ്റെയും വിട്ടുവീഴ്ചകളുടെയും ആത്മവിശ്വാസത്തിൻ്റെയും കരുതലിൻ്റെയുമൊക്കെ ഇഴകളിലാണ്.

2014 ലാണ് നമുക്ക് സ്വാതന്ത്യം കിട്ടിയതെന്ന് പറയുന്ന എട്ടുകാലി മമ്മൂഞ്ഞുമാർ അദ്ദേഹത്തിൻ്റെ നിഴലിനെപ്പോലും ഭയക്കും !

ധാർഷ്ട്യവും ഗീർവാണങ്ങളും ഒഴിവാക്കലുകളും അത്യാഗ്രഹങ്ങളും വെറുപ്പും അപകർഷതാബോധവും ഭയവുമൊക്കെ മാത്രം കൈമുതലായവർക്ക് രാഷ്ട്ര നിർമ്മിതി അന്യമാണ് ! അവരെ സംബന്ധിച്ചിടത്തോളും രാഷ്ട്രമെന്നാൽ വെറും അതിരുകൾ മാത്രമാണ്, അതിനുള്ളിലെ വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനും വിറ്റഴിക്കുന്നതിനുമുള്ള അവകാശം കൈവരിക്കലാണവർക്ക് രാഷ്ട്രീയം. 


ബ്രിട്ടീഷ്കാരൻ്റെ കാല് കഴുകിയ വെള്ളം അമൃതായിരുന്നവന് ഇന്ന് പണമിട്ട് പണം വാരുന്ന സേട്ടുവിൻ്റെ കാലാണ് രാജ്യം. ഇണകളെ "രക്തശുദ്ധിയുള്ള" കുട്ടികളുണ്ടാവാൻ പ്രമാണിമാരോടൊപ്പം അയക്കുന്നതാണ് അവരുടെ   "സംസ്കാരം". തന്നെക്കാൾ ശക്തന് മുന്നിൽ വാലാട്ടുന്നതും, അബലൻ്റെ മുകളിൽ കുതിര കയറുന്നതുമാണ് അവർക്ക് ധർമ്മം. "നമുക്ക് ജാതിയില്ല, നമുക്ക് മതമില്ല" എന്നു പറഞ്ഞ ഗുരുക്കൻമാരെ ജാതിയുടെയും മതത്തിൻ്റെയും പേക്കോലങ്ങളാക്കുന്നതാണവരുടെ ബൗദ്ധിക ഔന്നിത്യം. 

നിറങ്ങൾ ചുവർ നശിപ്പിക്കുന്നതായി കണ്ടാൽ ചുവരിനെ സംരക്ഷിക്കാൻ നിറങ്ങൾ മാറ്റുകയാണ് ഉചിതം. ചുവരുണ്ടെങ്കിലല്ലേ നിറം കൊടുക്കാൻ കഴിയൂ.


ശ്രദ്ധിക്കുക, അവർ നമ്മുടെ ഇന്ത്യയെ, പുട്ടിൻ്റെ റഷ്യയെപ്പോലെയോ, ഷീയുടെ ചെെനയെപ്പോലെയോ ഉപജാപക സംഘങ്ങളുടെ തട്ടകമാക്കും.

രാജ്യസ്നേഹമെന്നാൽ അതിരു കാക്കൽ മാത്രമല്ല അതിനുള്ളിലെ വിവിധ തരങ്ങളിലുള്ള മനുഷ്യരെയും അവരുടെ ചിന്തകളെയും ഇഷ്ടാ നിഷ്ടങ്ങളെയും അംഗീകരിക്കൽകൂടിയാണെന്ന് രാഹുൽ വിളിച്ച് പറയുമ്പോൾ, പണത്തിനും പദവിക്കും നിറത്തിനും സൗന്ദര്യത്തിനും ഇഷ്ടങ്ങൾക്കും വിശ്വാസങ്ങൾക്കും ഉപരി എല്ലാവർക്കും ഒരുപോലെ തല ഉയർത്തി പരസ്പര വിശ്വാസത്തോടെ ജീവിക്കാനുള്ള അവസരമുണ്ടാക്കലാണ് എന്ന് ഓർമ്മപ്പെടുത്തുമ്പോൾ, വിറളിപിടിക്കുന്നവർക്ക് അദ്ദേഹത്തെ ഭയമാണ്.

പ്രത്യേകിച്ചും രാഹുൽ പണ്ഡിറ്റ്ജിയുടെ ചിന്തകൾ പിന്തുടരുന്നു എന്ന് കൂടി തിരച്ചറിയുമ്പോൾ...

രാഹുലിനെ പുച്ഛിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുടെ മനസ്സിലെ ഭയം, വെറുപ്പ്, അസഹിഷ്ണുത, അപകർഷതാ ബോധം എന്നിവ സ്വാഭാവികം മാത്രം. 


നാം ഉണരേണ്ട സമയമായിരിക്കുന്നു!

ചിന്തിക്കുക. രാഹുൽ ആരാണെന്ന്! അദ്ദേഹം പറയുന്നതെന്താണെന്ന്!


രണ്ട് വലിയ യാത്രകളിൽ നിന്നുള്ള തിരിച്ചറിവുകൾ അഞ്ച് ന്യായ ലക്ഷ്യങ്ങളായി രാഹുൽ നമ്മുടെ മുന്നിൽ വയ്ക്കുന്നു.


പണ്ഡിറ്റ്ജിയുടെ ഇന്ത്യയെ, വൈവിധങ്ങളുടെ ഇന്ത്യയെ, ഒത്തൊരുമയുടെ ഇന്ത്യയെ തിരിച്ചു പിടിക്കാൻ ഇത്തവണ രാഹുലിന് കൈ കൊടുക്കാം. 





No comments:

Post a Comment