മനസാക്ഷിയെ ബാധിക്കുന്ന പ്രശ്നത്തിൽ ഭൂരിപക്ഷ നിയമത്തിന് പ്രത്യേക സ്ഥാനമൊന്നും ഇല്ല.
ആദ്യം അവർ നിങ്ങളെ അവഗണിക്കും. പിന്നെ പരിഹസിക്കും, പിന്നെ പുച്ഛിക്കും, പിന്നെ ആക്രമിക്കും. എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം.
നിങ്ങൾ മനുഷ്യനായതുകൊണ്ടു മാത്രം വലിയവനാകുന്നില്ല. മനുഷ്യത്ത്വമുള്ളവനാകുമ്പോഴാണ് വലിയവനാകുന്നത്.
ഒരു നല്ല വീടിന് തുല്ല്യം വെക്കാൻ ലോകത്തൊരു സ്കൂളുമില്ല. നന്മയുള്ള മാതാപിതാക്കൾക്ക് തുല്യം വെക്കാൻ ലോകത്തൊരു അദ്ധ്യാപകരും ഇല്ല.
ഒരു ശിശുവിന്റെ ശരീരത്തിലും മനസ്സിലും, ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം.
നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളുടെ ചിന്തകളാകുന്നു. ചിന്തകൾ വാക്കുകളും , വാക്കുകൾ പ്രവർത്തികളും , പ്രവർത്തികൾ മൂല്യങ്ങളുമാവുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാകുന്നത്.
ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോൽവിയാണ് , എന്തെന്നാൽ, അത് വെറും നൈമിഷികം മാത്രമാണ്.
ദുർബ്ബലർക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല. ക്ഷമിക്കുക എന്നത് ശക്തരുടെ ഗുണമാണ്.
സമുദ്രത്തിലെ ഏതാനും തുള്ളികൾ മലിനമായാൽ സമുദ്രം മുഴുവൻ മലിനമാകില്ല. മനുഷ്യനും മനുഷ്യകുലവും അതുപോലെയാണ്.
വിജയത്തിലൂടെ കൈവരുന്നതല്ല ശക്തി. നിങ്ങളുടെ പ്രശ്നങ്ങളാണ് നിങ്ങളുടെ ശക്തിയെ രൂപീകരിക്കുന്നത്. ജീവിതത്തിൽ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിൽ സ്വയം അടിയറവ് പറയില്ലെന്ന് നിങ്ങൾ തീരുമാനിച്ചാൽ അതാണ് ശക്തി.
ശ്രമത്തിലാണ് , ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാക്കുന്നത്. സമ്പൂർണ്ണ ശ്രമം, സമ്പൂർണ്ണ വിജയമാകുന്നു.
എന്റെ ശരീരത്തെ നിങ്ങൾക്ക് തടവിലാക്കാം , മനസ്സിനെ ചങ്ങലക്കിടാനാവില്ല.
കണ്ണിന് കണ്ണ് എന്നാണെങ്കിൽ ലോകം അന്ധതയിലാണ്ടു പോകും.
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്.
ഞാൻ ഒരു പടയാളിയാണ് , സമാധാനത്തിന്റെ പടയാളി
ലോകത്തിന്റെ യഥാർത്ഥ സമാധാനം നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കുട്ടികളിൽ നിന്ന് ആരംഭിക്കുക
പ്രാർത്ഥനാ നിരതനായ ഒരു മനുഷ്യൻ തന്നോട് തന്നെയും ലോകത്തോടും സമാധാനം പുലർത്തും
സത്യമാണ് എന്റെ ദൈവം, ഞാൻ ആ ദൈവത്തെ കണ്ടെത്തിയിട്ടില്ല. എന്നാൽ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു.
കോപം അഗ്നി പോലെയാണ് , നാശം ഉണ്ടാക്കിയേ അത് അടങ്ങൂ.
സ്വയം കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗ്ഗം മറ്റുള്ളവരുടെ സേവനത്തിൽ സ്വയം നഷ്ടപ്പെടുക എന്നതാണ്
കഠിനമായ ദാരിദ്യത്താൽ വിശക്കുന്നവന്റെ മുന്നിലേക്ക് ദൈവത്തിന് ഭക്ഷണമായിട്ടേ പ്രത്യക്ഷപ്പെടാനാകൂ
നിർമ്മലമായ സ്നേഹത്താൽ നേടാനാവാത്തതായി ഒന്നുമില്ല.
സമാധാനത്തിലേക്ക് ഒരു പാതയില്ല , സമാധാനമാണ് പാത.
ഇന്നു ചെയ്യുന്ന പ്രവർത്തിയെ ആശ്രയിച്ചിരിക്കും നിങ്ങളുടെ ഭാവി.
ലോകത്തിന്റെ വെളിച്ചമാണ് പുസ്തകങ്ങൾ.
പാപത്തെ വെറുക്കുക, പാപിയെ സ്നേഹിക്കുക.
ഓരോ വീടും ഓരോ വിദ്യാലയമാണ്, മാതാപിതാക്കൾ അദ്ധ്യാപകരും.
സത്യം വെറുമൊരു വാക്കല്ല, ജീവിതം മുഴുവൻ സത്യമാക്കി തീർക്കണം.
പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക.
എന്റെ ജീവിതമാണ് എന്റെ സന്ദേശം
You must be the change you wish to see in the world.
No comments:
Post a Comment