Monday, October 18, 2021

മധുസൂദന വാണീ, മധുരപ്രണാമം.

ഭാരതീയവും നാറാണത്ത് ഭ്രാന്തനുമൊക്കെയായി ഒരു തലമുറയെ കവിതയിലേക്കടുപ്പിച്ച, മനോഹരമായ ആലാപന ചാതുരിയാൽ കവിതയെ ഒരു അനിവാര്യതയാക്കിയ മധുസൂദനൻ സാറിന് നന്ദിയോടെ.....

ഉണർന്നെഴുന്നേൽപ്പൂ, ഭ്രാന്തൻ!
സുസ്മേര വദനൻ, സുസ്ഥിര ചിത്തൻ.
മധു വാക്കൊലി കാലത്തിലേൽക്കവേ,
മന്തുകാലൊച്ച മാറ്റൊലിക്കൊള്ളുന്നു
.

കാറ്റു കലാലയ വാതിലുകൾ പിന്നിട്ടു,
കരഘോഷങ്ങൾ, കാതുകൾ പിന്നിട്ടു,
ചിത്തബദ്ധൻ സത്യസന്ധൻ, ഭ്രാന്തൻ,
ശുദ്ധ ഹൃദയങ്ങളിൽ മധുവായ് മൊട്ടിട്ടു.

ഗാന്ധിയും താതനും താളത്തിലണയവേ,
മധുര മാറ്റത്തിൻ മാറ്റൊലി കേൾക്കുന്നു.
പഴമയും നേരും പുതുമയോടറിയവേ,
മനസ്സാ വണങ്ങുന്നു മധു മൊഴിയഴകിനെ.

മധുര മധുപ്രഭ ഇനിയുമുയരട്ടെ,
മധുവൂറും അറിവുകൾ നിറയെയൊഴുകട്ടെ.
മധുര പ്രതീക്ഷകൾ, മധുര സ്വപ്നങ്ങൾ,
മധുവൂറും ചിന്തകൾ വഴിവിളക്കാകട്ടെ.

മധുസൂദന വാണീ, മധുരപ്രണാമം !

കുപ്പിവെള്ളം കൊണ്ടു വരുന്ന "എന്റെ വെള്ളം" എന്ന മിഥ്യാ ബോധം, നചികേതസിന്റെ കഥ, അരബിന്ദോയുടെ കഥ, അങ്ങിനെ എത്രയെത്ര കഥയുള്ള കാര്യങ്ങളും കവിതകളും ചിന്തകളും... ആസാദ്  മോനുമായി മലയാളം പള്ളിക്കൂടത്തിൽ പോയ വഴിയിൽ എനിക്കും കിട്ടി ചില മധു കണങ്ങൾ !!

No comments:

Post a Comment