Friday, May 31, 2024

ഗാന്ധിജിയെപ്പറ്റി സത്യൻ അന്തിക്കാടിൻ്റെ കുറിപ്പ്..

പിൻഗാമികളില്ലാത്ത ഒരാൾ 


ഗാന്ധിജിയെപ്പറ്റി വായിച്ച ഒരു അനുഭവക്കുറിപ്പിന്റെ കഥ ഒരിക്കൽ ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞിരുന്നു. 

ഗാന്ധിജി സബർമതി ആശ്രമത്തിൽ ഉണ്ടായിരുന്ന കാലം. ഒരു ധനിക കുടുംബത്തിലെ സുന്ദരിയായ പെൺകുട്ടി ഗാന്ധിയുടെ ആദർശങ്ങളിൽ ആകൃഷ്ടയായി ആശ്രമത്തിൽ ചെന്നു. ആഡംബരജീവിതം മടുത്തുകഴിഞ്ഞ അവൾക്ക് ഗാന്ധിജിയോടൊപ്പം പ്രവർത്തിക്കണം. ലളിതജീവിതം നയിച്ച് ഒരു സാധാരണ ശിഷ്യയായി ആശ്രമത്തിൽ കൂടണം. അവിടത്തെ ഏതു ജോലിയും ചെയ്യാൻ തയ്യാർ. ഗാന്ധിജി അവളുമായി സംസാരിച്ചു. ഒരു കാപട്യവുമില്ലാത്ത കുട്ടി. അവളുടെ ആഗ്രഹം ആത്മാർത്ഥമാണെന്നു മനസിലാക്കിയ ഗാന്ധിജി അവളെ സ്വീകരിച്ചു. 

ആശ്രമത്തിന്റെ നടത്തിപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്ന മാനേജരെ വിളിച്ച് ഇനിമുതൽ ഇവളും നമ്മളോടൊപ്പം ഉണ്ടാകുമെന്നും ആശ്രമത്തിലെ ഏതെങ്കിലും ജോലികൾ ഏല്പിക്കണമെന്നും പറഞ്ഞു. അവൾക്ക് കിട്ടിയ ആദ്യത്തെ ജോലി എൺപതു വയസുകഴിഞ്ഞ പട്ടികജാതിയിൽപ്പെട്ട ഒരു വൃദ്ധന്റെ പരിചരണമായിരുന്നു. മാനസികനില തെറ്റിയ അയാളുടെ മുറി വൃത്തിയാക്കണം, കുളിപ്പിക്കണം, വസ്‌ത്രം ധരിപ്പിക്കണം, മുറിവുകളിൽ മരുന്നു വെച്ചുകെട്ടണം - അതിരാവിലെ ആ മുറിയിലേക്കു കടന്നുചെല്ലുന്ന അവളെ എതിരേൽക്കുക അസഹ്യമായ ദുർഗന്ധമാണ്. മലമൂത്രവിസർജ്ജനമൊക്കെ അയാൾ ആ മുറിയിൽ തന്നെയാണ് നിർവഹിച്ചിരുന്നത്. അതെല്ലാം കോരിക്കളഞ്ഞ് കഴുകി വൃത്തിയാക്കുമ്പോൾ സ്വബോധമില്ലാത്ത വൃദ്ധൻ അസഭ്യവാക്കുകൾകൊണ്ട് ചീത്തവിളിക്കും. എല്ലാം സഹിച്ച് ഒരാഴ്ചയോളം ഈ ജോലിചെയ്തു കഴിഞ്ഞപ്പോഴേക്കും അവളാകെ വശംകെട്ടു. പക്ഷെ ഗാന്ധിജിയോടുള്ള ആദരവുമൂലം ഒരു പരാതിയും ഉന്നയിച്ചില്ല.

ഒരു ദിവസം ഗാന്ധിജി അതുവഴി വന്നപ്പോൾ ദുർഗന്ധം വമിക്കുന്ന ആ മുറി വൃത്തിയാക്കുന്ന പെൺകുട്ടിയെ കണ്ടു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഗാന്ധിജി അതു ശ്രദ്ധിച്ചു. അന്ന് മാനേജരെ വിളിച്ച് അവൾക്ക് മറ്റെന്തെങ്കിലും ചുമതല നൽകണമെന്ന് ഗാന്ധി പറഞ്ഞു. തോട്ടത്തിലെ ചെടികൾ നനയ്ക്കുകയോ പച്ചക്കറികൾക്ക് വളമിടുകയൊ ഒക്കെ ചെയ്യുന്ന ജോലി. 

അത് അവൾക്ക് വലിയ ആശ്വാസമായി. പൂർണ തൃപ്തിയോടെ ആ ജോലി ചെയ്തുകൊണ്ടിരിക്കെ ഒരു ദിവസം അവൾക്ക് തോന്നി, താൻ ചെയ്തുകൊണ്ടിരുന്ന ജോലി ഇപ്പോൾ ആരായിരിക്കും ചെയ്യുന്നത്? വെറുതെ ഒരു കൗതുകം. പിറ്റേന്ന് അതിരാവിലെ അവളാ വൃദ്ധന്റെ മുറിക്കടുത്തു ചെന്നു നോക്കുമ്പോൾ കണ്ടത് ഗാന്ധിജി തന്നെ ആ ജോലികൾ ചെയ്യുന്നതാണ്. അവൾ അമ്പരന്നുപോയി. 

ആ പെൺകുട്ടിയുടെ ഈ അനുഭവക്കുറിപ്പ് വായിച്ച് ഗാന്ധിജിയുടെ നിത്യവിമർശകനായിരുന്ന വിപിൻചന്ദ്ര അദ്ദേഹത്തിന്റെ ആരാധകനായി മാറി എന്നാണ് ബാലചന്ദ്രൻ പറഞ്ഞത്. 

മഹാത്മാഗാന്ധിയെപ്പറ്റി ഓർക്കുമ്പോൾ ആദ്യം മനസിൽ തെളിയുന്നത് ഈ സംഭവമാണ്. പ്രഖ്യാപനങ്ങൾ നടത്തുകയും അണികളോട് ആഹ്വാനം ചെയ്യുകയൊന്നുമല്ല ഗാന്ധിജിയുടെ രീതി. തനിക്ക് ശരി എന്നു തോന്നുന്നത് ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ സ്വയം ചെയ്യും. മറ്റുള്ളവർക്ക് അത് മാതൃകയായി മാറുന്നത് പിന്നീടാണ്.

ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ" ആദ്യമായി വായിക്കുന്നത്. അന്ന് അതിന്റെ ആഴമൊന്നും മനസിലായിട്ടില്ല. ഗാന്ധിജിയുടെ ആത്മകഥ ഞാനും വായിച്ചിട്ടുണ്ടെന്ന് മേനിപറയാൻ ഉപകരിച്ചു എന്നു മാത്രം. മനസ്സിരുത്തി വായിക്കുന്നത് മുതിർന്നതിനുശേഷമാണ്. അപ്പോഴേക്കും ഗാന്ധിജിയുടെ ജീവിത വീക്ഷണങ്ങൾ അറിയാതെ തന്നെ സ്വാധീനിച്ചുതുടങ്ങിയിരുന്നു.

'ഒരു ഇന്ത്യൻ പ്രണയകഥ" എന്ന ചിത്രത്തിന്റെ അവസാന ഭാഗത്ത് അയ്‌മനം സിദ്ധാർത്ഥന് ഐറിൻ എന്ന കഥാനായിക ഗാന്ധിജിയുടെ പുസ്തകം നൽകുന്നുണ്ട്. ''നിങ്ങളൊക്കെ മറന്നുതുടങ്ങിയ ഒരു മനുഷ്യന്റെ കഥയാണ്, വായിക്കണം"" എന്നുപറഞ്ഞുകൊണ്ട്.

നമ്മുടെ ജനസേവകർ ഇപ്പോഴും ഗാന്ധിജിയെ മനസിലാക്കിയിട്ടില്ല എന്ന് ചിലപ്പോൾ തോന്നാറുണ്ട്. രാഷ്ട്രീയം തൊഴിലാക്കിയവർക്ക് ആ അജ്ഞത ഒരു അനുഗ്രഹം തന്നെയാണ്. തന്നേക്കാൾ ചെറിയവനായി ആരുമില്ല എന്നു വിശ്വസിച്ചു ജീവിച്ച ആ മനുഷ്യനെ അവർക്കൊന്നും മാതൃകയാക്കാനാവില്ലല്ലോ. സമരങ്ങൾ അക്രമാസക്തമാകുമ്പോൾ ആദ്യം കല്ലേറുകൊള്ളുന്നത് ഗാന്ധിജിക്കാണ്. 'അഹിംസ"യല്ല രക്തസാക്ഷികളെ സൃഷ്ടിക്കുന്നതാണ് അധികാരത്തിലേക്കുള്ള എളുപ്പവഴി എന്നു വിശ്വസിക്കുന്നവർക്ക് ഗാന്ധിജി കാലഹരണപ്പെട്ട ഒരു ആശയമാണ്. അവർ ഗാന്ധിപ്രതിമകൾ തകർക്കും. ശിരസറ്റ ഗാന്ധിജിയുടെ രൂപം ടിവിയിലും പത്രങ്ങളിലും കാണുമ്പോൾ അറിയാതെ നെഞ്ചിനുള്ളിൽ ഒരു വിങ്ങലുണ്ടാകാറുണ്ട്.

വിദേശികൾക്ക് ഇപ്പോഴും ഇന്ത്യ ഗാന്ധിജിയുടെ നാടാണ്. 

വർഷങ്ങൾക്ക് മുമ്പ്, സിനിമകൾ സംവിധാനം ചെയ്തു തുടങ്ങിയ ആദ്യകാലത്ത് ലണ്ടനിൽ വച്ച് ഒരു സിനിമ ചിത്രീകരിക്കാനുള്ള അവസരമുണ്ടായി. എൺപതുകളുടെ തുടക്കത്തിലാണ്. 'മണ്ടന്മാർ ലണ്ടനിൽ" എന്ന ചിത്രം. 'ഗാന്ധി" എന്ന സിനിമ ,ലോകം മുഴുവൻ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. ലണ്ടനിലെ ഔട്ട് ഡോർ ഷൂട്ടിംഗ് സമയത്ത് ചിത്രീകരണത്തിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്യാൻ ബ്രിട്ടീഷുകാരായ നാട്ടുകാർ മുന്നോട്ടുവന്നിരുന്നു. ഷൂട്ടിംഗിനുള്ള അനുവാദം വാങ്ങാനും ഇടയ്ക്ക് ഭക്ഷണമെത്തിക്കാനുമൊക്കെ അവർ തയ്യാറായി. ''ഗാന്ധിയുടെ നാട്ടുകാരല്ലേ, നിങ്ങൾക്കൊരു ബുദ്ധിമുട്ടുണ്ടാകാൻ പാടില്ല"" അതായിരുന്നു പരിഗണനക്കുള്ള കാരണം.

'ഗാന്ധി"യുടെ സംവിധായകൻ റിച്ചാർഡ് അറ്റൻബറോയും ഗാന്ധിയായി അഭിനയിച്ച ബെൻകിംഗ്‌‌സ്‌ലിയുമൊക്കെ അന്ന് ലണ്ടനിലുണ്ട്. ''പോകുന്നതിനു മുമ്പ് നമുക്ക് അവരെയൊന്ന് നേരിട്ടു കാണാൻ പറ്റുമോ"" എന്ന് നടൻ സുകുമാരന് ഒരാഗ്രഹം. ബഹദൂറും ശങ്കരാടിയും നെടുമുടി വേണുവുമൊക്കെ ഉള്ളപ്പോഴാണ് സുകുമാരന്റെ ചോദ്യം.

ബഹദൂർക്ക പറഞ്ഞു - ''നമുക്കൊന്നു ശ്രമിച്ചുനോക്കാം." ആരുമത് കാര്യമായി എടുത്തില്ല. പക്ഷെ ബഹദൂർ വിദഗ്ദ്ധമായി അതിനുള്ള സാഹചര്യമൊരുക്കി. അന്ന് ബ്രിട്ടീഷ് ഹൈക്കമ്മിഷണർ ബഹദൂറിന്റെ അടുത്ത ബന്ധുവായ ഡോക്ടർ സെയ്‌ദുമുഹമ്മദായിരുന്നു. അദ്ദേഹത്തോട് പറഞ്ഞ് ഇന്ത്യാ ഹൗസിൽ 'ഗാന്ധി" യിലെ കലാകാരന്മാർക്കും ഇന്ത്യയിൽ നിന്നുള്ള സിനിമാസംഘത്തിനും ഒരുമിച്ചൊരു വിരുന്നുസൽക്കാരം ഏർപ്പാടാക്കി. കടം വാങ്ങിയ ഡിന്നർ സ്യൂട്ടൊക്കെയണിഞ്ഞ് ഞങ്ങൾ ഇന്ത്യാ ഹൗസിൽ ചെന്നു. നടി ജലജയും അമ്മയും മാത്രമാണ് ആകെയുള്ള സ്‌ത്രീസാന്നിദ്ധ്യം. 

അറ്റൻബറോയടക്കമുള്ളവരൊക്കെ നേരത്തെ എത്തിയെങ്കിലും നമ്മുടെ ഗാന്ധിയെ മാത്രം കാണാനില്ല. ഡിന്നർ ആരംഭിച്ചപ്പോഴാണ് ബെൻകിംഗ്‌സ്‌ലി ഓടിക്കിതച്ച് എത്തിയത് - വലിയൊരു ക്ഷമാപണത്തോടെ. അദ്ദേഹം അന്ന് അവിടെ ഒരു നാടകത്തിൽ അഭിനയിക്കുകയായിരുന്നുവത്രെ. മേക്കപ്പ് പോലും മാറ്റാതെയാണ് ഞങ്ങൾക്കരികിലെത്തിയത്. അതിശയിച്ചുപോയി. 'ഗാന്ധി"യായി ലോകത്തിന്റെ മുഴുവൻ ശ്രദ്ധ നേടിയ നടൻ ! ആ വർഷത്തെ ഓസ്‌ക്കാർ അവാർഡ് ജേതാവ്! അദ്ദേഹമാണ് നാടകത്തിൽ അഭിനയിക്കുന്നത്.

അടുത്തുനിൽക്കുമ്പോൾ നമ്മുടെ സ്വന്തം ഒരാളെന്ന തോന്നലായിരുന്നു ഞങ്ങൾക്കൊക്കെ. ഒന്നുമല്ലെങ്കിലും നമ്മുടെ ഗാന്ധിയല്ലേ. ഗാന്ധിജിയുടെ ഇരുണ്ട നിറം കിട്ടാൻ വേണ്ടി മാസങ്ങളോളം അറ്റൻബറോ തന്നെ വെയിലത്തു കിടത്തിയെന്ന് ബെൻകിംഗ്‌സ്‌ലി തമാശ പറഞ്ഞു. ഗാന്ധിജി തന്നെയാണ് തൊട്ടടുത്തു നിൽക്കുന്നതെന്ന് ഞങ്ങൾക്കു തോന്നി.

ഒരു വ്യക്തി എന്നതിനപ്പുറത്ത് ഒരു ആശയം തന്നെയാണ് മഹാത്മാഗാന്ധി. ഉയർച്ചകളിൽ അഹങ്കരിക്കാത്തവരെ കാണുമ്പോൾ നമ്മൾ ഗാന്ധിയെ ഓർക്കും. 

സമ്പന്നതക്കുള്ളിലും ലളിതജീവിതം നയിക്കുന്നവരെ കാണുമ്പോഴും ,അലിവോടെ നിരാലംബരുടെ കണ്ണീരൊപ്പുന്നവരെ കാണുമ്പോഴും ഗാന്ധിജി നമ്മുടെ മനസിലേക്കോടിയെത്തും.

ഭാരതീയൻ എന്ന് അഭിമാനം കൊള്ളാൻ എന്നും നമുക്ക് ഒരേ ഒരു ഗാന്ധിജി മാത്രം.   

 _SATHYAN ANTHIKAD_
ഒരു വാട്ട്സാപ്പ് ഫോർവേഡ് ആയി കിട്ടിയത്.

Thursday, April 25, 2024

ഇത്തവണ ഇന്ത്യക്ക് കൈ കൊടുക്കാം, രാഹുലിനും

മതവും ജാതിയും കലർന്ന വിഷം കലക്കി ഒഴിച്ചിട്ട് അവൻ്റെ കൂലിപ്പട്ടാളത്തിൻ്റെ ഒരു മുറിയും തന്നിട്ട് ഇപ്പോൾ ഇത് പതിനഞ്ച് രാജ്യങ്ങളാകും എന്ന് വിചാരിച്ച് ഇന്ത്യ വിട്ട സായിപ്പ് സത്യത്തിൽ തോറ്റ് പോയത് പണ്ഡിറ്റ്ജിയോടാണ്.

ഇന്ത്യക്ക് സ്വന്തമായി ഒരു ഏകീകൃത സത്വവും, കൂറുള്ള സൈന്യവും, നമ്മിൽ പരസ്പര വിശ്വാസവും ഉണ്ടാക്കിയത് അദ്ദേഹമാണ്. അദ്ദേഹം നമ്മെ കൂട്ടിയിണക്കിയത്, സ്നേഹത്തിൻ്റെയും, പരസ്പര വിശ്വാസത്തിൻ്റെയും വിട്ടുവീഴ്ചകളുടെയും ആത്മവിശ്വാസത്തിൻ്റെയും കരുതലിൻ്റെയുമൊക്കെ ഇഴകളിലാണ്.

2014 ലാണ് നമുക്ക് സ്വാതന്ത്യം കിട്ടിയതെന്ന് പറയുന്ന എട്ടുകാലി മമ്മൂഞ്ഞുമാർ അദ്ദേഹത്തിൻ്റെ നിഴലിനെപ്പോലും ഭയക്കും !

ധാർഷ്ട്യവും ഗീർവാണങ്ങളും ഒഴിവാക്കലുകളും അത്യാഗ്രഹങ്ങളും വെറുപ്പും അപകർഷതാബോധവും ഭയവുമൊക്കെ മാത്രം കൈമുതലായവർക്ക് രാഷ്ട്ര നിർമ്മിതി അന്യമാണ് ! അവരെ സംബന്ധിച്ചിടത്തോളും രാഷ്ട്രമെന്നാൽ വെറും അതിരുകൾ മാത്രമാണ്, അതിനുള്ളിലെ വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനും വിറ്റഴിക്കുന്നതിനുമുള്ള അവകാശം കൈവരിക്കലാണവർക്ക് രാഷ്ട്രീയം. 


ബ്രിട്ടീഷ്കാരൻ്റെ കാല് കഴുകിയ വെള്ളം അമൃതായിരുന്നവന് ഇന്ന് പണമിട്ട് പണം വാരുന്ന സേട്ടുവിൻ്റെ കാലാണ് രാജ്യം. ഇണകളെ "രക്തശുദ്ധിയുള്ള" കുട്ടികളുണ്ടാവാൻ പ്രമാണിമാരോടൊപ്പം അയക്കുന്നതാണ് അവരുടെ   "സംസ്കാരം". തന്നെക്കാൾ ശക്തന് മുന്നിൽ വാലാട്ടുന്നതും, അബലൻ്റെ മുകളിൽ കുതിര കയറുന്നതുമാണ് അവർക്ക് ധർമ്മം. "നമുക്ക് ജാതിയില്ല, നമുക്ക് മതമില്ല" എന്നു പറഞ്ഞ ഗുരുക്കൻമാരെ ജാതിയുടെയും മതത്തിൻ്റെയും പേക്കോലങ്ങളാക്കുന്നതാണവരുടെ ബൗദ്ധിക ഔന്നിത്യം. 

നിറങ്ങൾ ചുവർ നശിപ്പിക്കുന്നതായി കണ്ടാൽ ചുവരിനെ സംരക്ഷിക്കാൻ നിറങ്ങൾ മാറ്റുകയാണ് ഉചിതം. ചുവരുണ്ടെങ്കിലല്ലേ നിറം കൊടുക്കാൻ കഴിയൂ.


ശ്രദ്ധിക്കുക, അവർ നമ്മുടെ ഇന്ത്യയെ, പുട്ടിൻ്റെ റഷ്യയെപ്പോലെയോ, ഷീയുടെ ചെെനയെപ്പോലെയോ ഉപജാപക സംഘങ്ങളുടെ തട്ടകമാക്കും.

രാജ്യസ്നേഹമെന്നാൽ അതിരു കാക്കൽ മാത്രമല്ല അതിനുള്ളിലെ വിവിധ തരങ്ങളിലുള്ള മനുഷ്യരെയും അവരുടെ ചിന്തകളെയും ഇഷ്ടാ നിഷ്ടങ്ങളെയും അംഗീകരിക്കൽകൂടിയാണെന്ന് രാഹുൽ വിളിച്ച് പറയുമ്പോൾ, പണത്തിനും പദവിക്കും നിറത്തിനും സൗന്ദര്യത്തിനും ഇഷ്ടങ്ങൾക്കും വിശ്വാസങ്ങൾക്കും ഉപരി എല്ലാവർക്കും ഒരുപോലെ തല ഉയർത്തി പരസ്പര വിശ്വാസത്തോടെ ജീവിക്കാനുള്ള അവസരമുണ്ടാക്കലാണ് എന്ന് ഓർമ്മപ്പെടുത്തുമ്പോൾ, വിറളിപിടിക്കുന്നവർക്ക് അദ്ദേഹത്തെ ഭയമാണ്.

പ്രത്യേകിച്ചും രാഹുൽ പണ്ഡിറ്റ്ജിയുടെ ചിന്തകൾ പിന്തുടരുന്നു എന്ന് കൂടി തിരച്ചറിയുമ്പോൾ...

രാഹുലിനെ പുച്ഛിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുടെ മനസ്സിലെ ഭയം, വെറുപ്പ്, അസഹിഷ്ണുത, അപകർഷതാ ബോധം എന്നിവ സ്വാഭാവികം മാത്രം. 


നാം ഉണരേണ്ട സമയമായിരിക്കുന്നു!

ചിന്തിക്കുക. രാഹുൽ ആരാണെന്ന്! അദ്ദേഹം പറയുന്നതെന്താണെന്ന്!


രണ്ട് വലിയ യാത്രകളിൽ നിന്നുള്ള തിരിച്ചറിവുകൾ അഞ്ച് ന്യായ ലക്ഷ്യങ്ങളായി രാഹുൽ നമ്മുടെ മുന്നിൽ വയ്ക്കുന്നു.


പണ്ഡിറ്റ്ജിയുടെ ഇന്ത്യയെ, വൈവിധങ്ങളുടെ ഇന്ത്യയെ, ഒത്തൊരുമയുടെ ഇന്ത്യയെ തിരിച്ചു പിടിക്കാൻ ഇത്തവണ രാഹുലിന് കൈ കൊടുക്കാം. 





Saturday, April 6, 2024

Lailathul Khadr (ലൈലത്തുൽ ഖദ്ർ)

What is Lailathul Khadr (the night of decision/decree)?

It is being believed that the Holy Quran (which carries the same root message of the unrevieled mother book!) was delivered by GOD as a series of voice messages via the angel Gibrael (Gabriel, Jambavan ?) during the Arabic lunar month of the Ramzan. The fasting in Ramzan is to express gratitude to the delivery of the holy message. It is also believed that the 27th night of Ramzan is auspecious, prayers on that day is more accepted and the doors of heaven are open then! It is something similar to the Vaikunda Ekadashi of Margazhi (vrishchikam-makaram).

എന്താണ് ലൈലത്തുൽ ഖദ്ർ (നിർണ്ണയത്തിൻ്റെ രാത്രി)?

റംസാൻ എന്ന അറബി ചന്ദ്ര മാസത്തിൽ, വെളിവാക്കപ്പെട്ടിട്ടില്ലാത്ത മൂല ഗ്രന്ഥത്തിൻ്റെ അതേ മൂല സന്ദേശവുമായി, വിശുദ്ധ ഖുർആൻ, വാമൊഴിയായി ജിബ്രീൽ (ഗബ്രിയേൽ, ജാംബവാൻ?) എന്ന മാലാഖ വഴി ദൈവത്തിൽ നിന്ന് പ്രവാചകന്  ലഭിച്ചു എന്നാണ് വിശ്വാസം. ഇതിന് നന്ദി സൂചകമായാണ് ഈ മാസം വൃതം അനുഷ്ടിക്കുന്നത്.

റംസാനിലെ 27-ാം രാവ് അനുഗ്രഹീതമാണെന്നും പ്രാർത്ഥനകൾ സ്വീകരിക്കപ്പെടുമെന്നും സ്വർഗ്ഗ വാതിലുകൾ തുറക്കപ്പെടുമെന്നുമൊക്കെ വിശ്വസിക്കപ്പെടുന്നു. മാർഗ്ഗഴി (വൃശ്ചികം - മകരം) മാസത്തിലെ വൈകുണ്ഡ ഏകാദശി പോലെ. 

Saturday, March 16, 2024

CAA 2019, the Context

 

CA to CAA 2019

Bill, Act, Rules/Regulations, Notification

An act is first presented in the Lok Sabha (LS, lower house) as a “Bill”, after passing it there, it is tabled in Rajya Sabha (RS, upper house). The Joint Parliamentary Committee (JPC) may also screen and provide suggestions on bills, but all of their recommendations may not be always incorporated. Once the bill gets passed in both houses, it gets the President's node and thus becomes an “Act”. The Committee of Subordinate Legislation, senior legal experts and bureaucrats create rules and regulations for the act, and the act is “notified” with these details. Most of the time the notification of the act happens within 6 months of the President's node.

Citizenship Act

India formed its Citizenship Act (CA) in 1955, which envisaged citizenship in the following ways:

·         By Birth – A person born in Indian republic

·         By Registration – a person applies for Indian citizenship and it’s granted by the union government. This does not apply to illegal migrants.

·         By Descent – people born outside India, to Indian parents, but do not hold a passport of another nation

·         By Naturalization – if one lives in India for 11 years

·         By Territorial Incorporation – like assession of Sikkim

Panditji leads this legislation, keeping high humanitarian values. He and other tall leaders wanted to envisage India as a hope for suffering people around the world. We wanted to open our doors for the needy non-criminal people during their sufferings. If the situation in the source states is better and the people want to return, it is also supported.

Citizenship (Amendment) Acts

Citizenship Act (CA) was amended on several occasions, known as CAA - Citizenship (Amendment) Acts:

  • CAA 1986 – by birth citizenship was restricted, and only if one of the parents was a valid citizen of India at the time of the birth, the kid was granted citizenship. Almost all parties supported this amendment, during Rajiv Gandhi
  • CAA 2003 – This amendment made it more stringent so that only if both the parents are Indian citizens, the newborn is granted citizenship, based on a strict blood relationship. It also restricted an illegal migrant from gaining citizenship, even if more than 7 years he/she is resident of India. This amendment was during the third Vajpayee ministry. During the discussions, Dr Manmohan Sing (leader of the opposition) invited the attention of L K Advani (home minister) regarding the religious persecution of minorities in Bangladesh.
  • CAA 2015 – Merged Person of Indian Origin (PIO) to Overseas Citizen of India (OCI) and introduced Overseas Citizen Card Holder. This amendment was added during the first Modi ministry.
  • CAA 2019 – permits 6 communities (Hindus, Sikh, Buddhists, Jains, Parsis and Christians) entered from 3 neighbouring countries (Pakistan, Bangladesh and Afghanistan) before 2014 Dec 31st to continue in India. This clause was in the assumption that these 6 communities are experiencing prosecution in these 3 countries and to legalize their illegal migration till 2014. This act exempted such migrants from the Passport Act and Foreigners Act to protect them from considering illegal migrants. Along with this, this amendment reduced the naturalization period from 11 years to 5 years.

Refer: https://indiankanoon.org/doc/305990/

Before CAA 2019, the rules and regulations of the below acts were amended to include similar restrictions during 1998 – 2004, by the Vajpayee ministry. Alongside the jail term of illegal migrants was increased from 3 years to 5 years. But this has not attracted any protests as it was not part of the act

  • The Passport Act
  • The Foreigners Act

ADC, ARC, ILP and relaxation of CAA 2019

The exceptions added in CAA 2019 are exempted from ILP and Sixth Schedule areas. Effectively CAA 2019 is now applicable only to around 60 % of Assam only in the North East

  • Inner Line Permit (ILP) areas are notified tribal areas. Arunachal Pradesh, Nagaland, Mizoram and Manipur come under ILP. Manipur was added to this list in 2019
  • Autonomous District Councils (ADC) and Autonomous Regional Councils (ARC) are tribal communities of governance in the states of Assam, Tripura, Meghalaya, and Mizoram (sixth schedule states). These councils get precedence over union government in many fronts.

 


Image: https://d18x2uyjeekruj.cloudfront.net/wp-content/uploads/2020/12/ilp.jpg


NPR and NRC

NPR - Residents contain citizens and non-citizens. The National Population Register (NPR) first prepared in 2010 and then updated in 2015. It is a data of usual residents of India, who live in a locality for around 6 months or is about to stay there for about 6 months. NPR is not directly prepared based on census data; independent enumeration is performed.

NRC - National Citizen Register (NCR/NIRC/NCR) first appeared in discussions during 1951, as part of the Nehru–Laquat pact and the first census on Assam. NRC is only prepared for Assam, during the 1951 census. It is not decided yet, when or whether to prepare NRC for the entire India.

Example: A Japanese student doing regular study in an Indian college for 3 years may appear in NPR, but not in NRC

The Registrar General of India under the Union Home Ministry of India is overseeing the below

  • Birth and Death Registration Act 1969, records births and deaths in India.
  • Census – data compiled by nationwide enumerators who collect data based on a pre-defined questionnaire, every 10 years starting from 1951. Registrar General acts as Census Commissioner
  • NPR is also overseen by the Registrar General of the Union Home Ministry
  • NRC - The Registrar General of India acts as Registrar General of Citizen Registration

Political Context

Independence and Partition

The partition of India gave birth to segments of Pakistan, the current Pakistan and East Pakistan, (current Bangladesh).

The people of the East Pakistan were speaking Bangla and was dominated by Muslims. Religious prosecutions, lack of livelihood, better opportunities, etc triggering illegal migrants from East Pakistan. West Bengal and most of the tribal states of the northeast were affected by this. The cultural and social order of them was shaken by the Bangla-speaking migrants in high numbers. Assam was one of the most affected states, which was affected by violent protests against this migration.

Nehru – Liaquat Pact

In 1951, as per the Nehru–Laquat pact or Delhi pact, it was aimed at returning the illegal migrants back to East Pakistan. National Citizen Register was envisaged to identify valid Indian citizens of India in Assam, for this purpose. But, in parallel, the illegal migrations used to continue in volume to India from East Pakistan. Unlike its western borders, India was lenient to the eastern borders due to humanitarian and political reasons, at that time.

Bangladesh


IMDT Act

In 1979, the Assam Movement was launched against illegal migration.

The Illegal Migrants (Determination by Tribunals) (IMDT) Act was introduced in 1983 by the Indira Gandhi ministry, specifically for Assam to detect and expel illegal Bangladeshi immigrants from Assam. It also suggested special protection for minorities affected by Assam Agitation. IMDT act was specific to Assam and the rest of the Indian states were supposed to abide by The Foreigners Act.

Supreme Court of India nullified the act in 2005, saying that the conviction rate is less, though the union government argued that it wants to expel people only lawfully.

The Assam Accord

In 1985, during Rajiv Gandhi's ministry, the Assam Accord was formed to normalize the illegal immigrant issue in the context of the birth of Bangladesh and the Assam Movement. It was decided to deport the illegal Bangla-speaking immigrants to Bangladesh, with a high-level compromise package

  • People entered Assam from Bangladesh on Jan 01, 1966, which was considered as a year for determining foreigners. Residents before this date were regularized
  • People entering Assam between Jan 01, 1961 and March 24, 1971, were allowed to request for citizenship but, to be barred from electoral rolls till 1981. The Assam NRC was to use March 24, 1971, as the cutoff date
  • All refugees and migrants after March 25 1971 decided to be deported to Bangladesh

The Assam NRC

Though Assam NRC was planned, the union government was not actively acting on it, mostly due to humanitarian concerns and was trying a slow route. The government selected two pilot districts in 2010, but the process was halted due to protests. Though it strengthened the eastern border, it was not taking any aggressive steps that may lead to mass deportation.

Later the Supreme Court of India interfered and a reputed IAS officer Prateek Hajeela was directed to oversee and complete the Assam NRC process.

  • 3,11,21,004 (3 crores plus) people were included in NRC
  • 19,06,657 (19 lakh) people were excluded from the NRC (less than half of the first draft of 41 lakh people), which includes:

o   63 % non-Muslims (above 12 lakhs)

o   37 % Muslims (around 7 lacks)

Refer: https://thewire.in/rights/detention-criminalisation-statelessness-the-aftermath-of-assams-nrc

CAA 2019 and Assam NRC

The 2019 amendments of CAA are mainly aimed at protecting the 63% non-Muslims in the final draft of Assam NRC. This move is being objected to on several fronts

  • ·         In Assam, the resistance is against protecting a section of the NRC

o   Only 30% of Assam is exempted from CAA 2019 (ILP and Sixth Schedule)

  • ·         In the rest of India, the protests are against

o   Adding a religious angle to the problem and constitution, it is against Article 14, Article 65 etc.

o   Excluding many known minorities - Jews, Shia, Ahammedia, Sufi, etc.

o   Questions on why 6 communities, from 3 nations and on what basis 2014 was decided as the cut-off year selected etc.

The amendment was first presented as a bill in Lok Sabha in 2015 but has not passed the Rajya Sabha. Hence, it was re-introduced in 2019, as a bill again. The Indian National Congress and most of the opposition boycotted the parliament session in protest since they did not have enough numbers to fail the bill. The bill became an act in 2020, but the rules and regulations were notified, siting the COVID pandemic. There was speculation that the 2022 assembly elections of Assam were the real reason for not notifying the act then. The notification later came in March of 2024, ahead of parliament elections.

Electoral Advantage Aims of Right-Wing

We can see from the evolution of CAA; that the BJP has been consistent in shifting Indian Citizenship from a relatively open birth-based one to a relatively closed blood relationship-based one. Another aspect of the change is that the onus of identifying a citizen has been transferred from state to individual.

The 2019 amendment would have been a normal one if it was only aimed at protecting the minority sections fighting persecution in neighbouring countries. The callout of 6 named communities from 3 named Muslim countries is a deliberate attempt to give religion colour to citizenship. In fact, the suggestion came from the Joint Parliamentary Committee (JPC) by Subhash Kashyap but was not considered.

The far-right capital-driven organizations like RSS and BJP may benefit in elections from the polarization and mistrust created out of the protests against CAA. This may be an immediate motive of notifying CAA 2019 rules and regulations, just before elections. The rehabilitation of non-Muslim migrants for electoral gains may also be speculated as a long-term goal.

Who is Affected?

The CAA 2019 amendment only affects the people who are not on the Assam NRC list now. It does not affect any citizen outside Assam now.

The speculation is that, if NRC is rolled out to the entire nation and CAA is applied to it, the Muslims will be affected them. But that remains mere speculation, as Modi ruled out NRC for now.

Fear as a tool

Gandhiji advised us not to fear. Fear generates anger and violence. Fear is used to oppress. In fact, fear is forcing one to do oppression, most of the time the oppressed may be fearless.  An atmosphere of fear spoils may lead to wrong decisions and conclusions. Hence it is very important to resist fear. All who enjoy power and authority love to create fear to keep their position. It is funny to see that they are subject to fear as they are afraid of everything around them and express that fear as aggression.

Both the majoritarian outfits like the BJP and minoritarian outfits like SDPI love to generate fear. An atmosphere of fear and mistrust is good for them to achieve their capital and material goals as people may be polarized based on fear.

CPIM also wish to fish from the troubled waters and tries to utilize polarization in their favour. They showcase violence to get the minority to consolidate for their electoral gains and are not much bothered about the divide it creates.

Hence, we should realize the trap and have to be vigilant while taking up the resistance against CAA 2019. Instead of heading violent protests against CAA 2019, putting effort into regime change will be more beneficial. The Indian National Congress takes a more humanitarian stand on such sensitive issues and generally do not use force and urgency on sensitive matters.


Prepared based on online sessions conducted by Ansulal Ponnarath for Sarvodaya Sangam conducted during Mar 15 & 16, 2024



ഉറുമ്പുകൾ, കുതിര, പിന്നെ ഒരു പൂച്ചയും

 കണ്ണിന് രണ്ടു വശത്തും ബ്ലിങ്കറുകൾ, പന്തയക്കുതിരകളുടേതുപോലെ! മുന്നോട്ടു മാത്രമേ കാണാൻ കഴിയുന്നുള്ളു! എൻ്റെ മുന്നിൽ എന്നെപ്പോലെ നിറയെപ്പേർ, പിറകിലോ? കാണാൻ കഴിയുന്നില്ല. ഞാൻ സർവ്വശക്ത്തിയുമെടുത്ത് തലതിരിച്ചു.

“ഹമ്മേ”! കട്ടിലിൽ നിന്ന് പൊത്തോന്നു തറയിൽ വീണു.

ഓ, സ്വപ്നമായിരുന്നല്ലേ! എന്തായാലും വലുതായൊന്നും പറ്റിയില്ല. 6 മണിയായിരിക്കുന്നു. ഇനി കിടന്നാൽ ശരിയാകില്ല. ഓഫീസിൽ പോകണ്ടേ? ചുമ്മാ ഒന്ന് നടന്നു വരാം.

അല്ല, ഈ ഉറുമ്പുകൾ വരിവരിയായി എങ്ങോട്ടാണ്?

പഴയ പൂമ്പാറ്റയിൽ വായിച്ചതോർമ്മ വരുന്നു – ഉറുമ്പുകൾ സാമൂഹിക ജീവികളാണ്. ഉറുമ്പുകൾക്കും തേനീച്ചകൾക്കുമൊക്കെ റാണിമാരുണ്ട്. റാണിമാർ കൂട്ടിലെ സുരക്ഷിതസ്ഥാനങ്ങളിരുന്ന് മുട്ടയിട്ടുകൊണ്ടിരിക്കും. അവരാണ് പ്രൊഡക്ഷൻ ഹൗസ്. ജോലിക്കാർ ഇങ്ങനെ വരിവരിയായി പോകും.

ജോലിക്കാർ പലതരമുണ്ട്! ഭക്ഷണം ശേഖരിക്കുന്നവർ, ചുമട്ടുകാർ, ഇണചേരുന്നവർ, യോദ്ധാക്കൾ, അങ്ങനെ പോകുന്നു മനുഷ്യൻ തിരിച്ചറിഞ്ഞ ജോലികൾ! എന്തായാലും എണ്ണയിട്ട യന്ത്രങ്ങൾ പോലെ ഇവർ എന്തെല്ലാം ചെയ്യുന്നത് നമ്മൾ കണ്ടിരിക്കുന്നു? ചിലവ ആഹാര കണികകൾ ചുമന്ന് കൂട്ടിലെത്തിക്കുന്നു, കൂട്ടത്തിൽ ചത്ത ഉറുമ്പുകളെ ചിലവ വലിച്ചുകിണ്ടു പോകുന്നു, മുട്ടകൾ ചുമന്നു സുരക്ഷിതസ്ഥാനങ്ങളിലേക്കോടുന്നു, അങ്ങനെ എന്തെല്ലാം. വെള്ളമോ മറ്റു അപകടങ്ങളോ വന്നാൽ കൂട്ടിനെയും കൂട്ടരെയും സംരക്ഷിക്കാൻ ജീവൻ മറന്നും അവർക്കാവുന്നതെല്ലാം ഉറുമ്പുകൾ ചെയ്യുന്നത് ഞാൻ എത്ര തവണ കണ്ടിരിക്കുന്നു. ഉറുമ്പുകളിൽ തന്നെ പല ഇനങ്ങളുണ്ട്. ചിലവ പരസ്പരം യൂദ്ധം ചെയ്യുകയും തോൽക്കുന്നവരെ അടിമകളാക്കുകയും ചെയ്യുമത്രേ!

എന്തായിരിക്കും ഉറുമ്പുകളെ കമ്മ്യൂണുകളായി ജീവിക്കാൻ സഹായിക്കുന്നത്? അവർ കമ്മ്യൂണിസ്റ്റുകളാണോ? അവക്ക് രാഷ്ട്രബോധമുണ്ടാകുമോ? മതങ്ങളുണ്ടാകുമോ? ഏതെങ്കിലും സത്വബോധമുണ്ടാകുമോ? അതോ അവ ഏതെങ്കിലും തരം ലഹരിക്കടിമകളാണോ?

ഉറുമ്പുകളെ നോക്കിനിന്ന് എന്തൊക്കെയോ ആലോചിച്ചു കൂട്ടിയതല്ലാതെ നടക്കലൊന്നും നടന്നില്ല.

ക്ലോക്കിൽ എട്ടടിക്കുന്നു! ചടപടാന്ന് തയ്യാറായി ഓടാനുള്ള സമയമേ ഉള്ളൂ. “ഹറി അപ്പ് മാൻ”, സ്വയം ആവേശഭരിതനാക്കിക്കൊണ്ട് ഞാൻ ബാത്റൂമിലേക്കോടി.

ബസ്സ് ഏതാണ്ട് നിന്ന മട്ടാണ്. നേതാവിന്റെ ചിത്രങ്ങളും പേറി ഒരുകൂട്ടം ആൾക്കാർ. ഏതോ പ്രതിഷേധമോ അനുഭാവമോ മറ്റോ ആണ്. രാവിലത്തെ ഉറുമ്പുകൾ മനസ്സിലൂടെ ഇപ്പോഴും അരിച്ച് നടക്കുകയാണ്, ഉറുമ്പുകളുടെയത്ര അച്ചടക്കമൊന്നും അണികൾക്കില്ല, നേതാവ് മുട്ടയിടുന്നുമില്ല! ബസ്സ് ഓടിത്തുടങ്ങി.

ജോലിയിലേക്ക് ഞാൻ ധൃതിയിൽ കടന്നു. ഇതിൽ പിന്നെ സംശയങ്ങൾ ഒന്നുമില്ല, ഒന്നും ചിന്തിക്കേണ്ട. എന്നത്തേയും പോലെ ഇന്നും ചെയ്താൽ മതി, എല്ലാം നല്ല നിശ്ചയമാണ്. ഒരുവിധം പണി ഒതുങ്ങിയപ്പോൾ അമ്മയുടെ പഴഞ്ചൊല്ല് മനസ്സിലേക്ക് ഓടിയെത്തി – “നിത്യതൊഴിൽ അഭ്യാസം”. ശരിയാണ്, എല്ലാം നിസ്സംഗതയോടെ ചെയ്യാൻ കഴിയുന്നു, ഒരഭ്യാസം പോലെ. ഒരുപക്ഷെ ഇത് തന്നെ ആയിരിക്കുമോ ഉറുമ്പുകളും ചെയ്യുന്നത്?

ഒരു ക്വാർട്ടർലി അച്ചീവ്‌മെന്റ് അവാർഡിന്റെ മെയിൽ പൊങ്ങി വന്നു. അഭിനന്ദനങ്ങൾ! ശ്രീക്കുട്ടനാണ് ഇത്തവണത്തെ കറുത്ത കുതിര! എനിക്കും കിട്ടി ഒരു യൂണികോൺ! അതും ഒരു കുതിരയാണ്, ഒറ്റക്കൊമ്പൻ. ഫോക്കസ്, ഡെഡിക്കേഷൻ, കമ്മിറ്റ്മെന്റ് – അങ്ങനെ സാധാരണ കാണുന്ന വാക്കുകൾ എല്ലാം നിറഞ്ഞ ഒരു കുതിരപ്പത്രം.

രാവിലത്തെ സ്വപ്നത്തിലെ ബ്ലിങ്കറുകളും കടിഞ്ഞാണുകളും കുതിരയോടൊപ്പം മനസ്സിലേക്കോടിയെത്തി. ബ്ലിങ്കറുകൾ ഫോക്കസ് ഉറപ്പിക്കുന്നു! കടിഞ്ഞാണുകൾ കമ്മിറ്റ്മെന്റും! ഡെഡിക്കേഷന് പറ്റിയതൊന്നും സ്വപ്നത്തിലുണ്ടായിരുന്നില്ല. ലാടങ്ങളെ ഒരുപക്ഷെ സെക്യൂരിറ്റിയുമായി ബന്ധിപ്പിക്കാമായിരുന്നു. ഇന്നത്തെ ഓലയിൽ അത് വിട്ടുപോയെന്നു തോന്നുന്നു, വേറെ ആർക്കെങ്കിലും കൊടുത്തു കാണും.

ശക്‌തനായ കുതിര, ലാടങ്ങളും ബ്ലിങ്കറും കടിഞ്ഞാണും മറ്റാഭരണങ്ങളും അഭിമാനത്തോടെ ധരിച്ചിരിക്കുകയാണോ? അതോ അവയെല്ലാം ഒരു അടിമയുടെ അലങ്കാരങ്ങളാണോ?

ചിന്ത കാടു കയറേണ്ട എന്ന് കരുതി ന്യൂസ് പോർട്ടലുകളിൽ ഊളിയിട്ടു. ഇന്നും കുറേപ്പേരെ രാജ്യദ്രോഹികളായി പ്രഖ്യാപിച്ചിയ്ക്കുന്നു! രാജ്യഭക്തരെല്ലാം ഭയങ്കര സന്തോഷത്തിലാണ്! പിന്നെ കുറെ നിസ്സംഗരും.

എല്ലാത്തിനും ഒരു ഉറുമ്പിന്റെ മണം. രാവിലത്തെ ജാഥക്കാർക്കും, രാജ്യദ്രോഹികൾക്കും, രാജ്യഭക്തന്മാർക്കും,നിസ്സംഗർക്കും, യാന്ത്രികമായി ജോലി ചെയ്യുന്ന എനിക്കും എല്ലാം. ഉറുമ്പ് ഒരു സ്വാഭാവിക അടിമയാണ്. കുതിരയെ അടിമപ്പെടുത്തണം! ഉറുമ്പുകളും കുതിരകളും മനസ്സിലൂടെ വീണ്ടും ഓടുന്നു, ഇന്നിനി പണിയൊന്നും നടക്കില്ല. അകെ ഒരു ഓഫ് മൂഡ്.

ഉറങ്ങാൻ കിടന്നിട്ടും ഉറുമ്പുകളും കുതിരകളും വിടുന്ന മട്ടില്ല. ഉറുമ്പുകൾ ഒരു ലക്ഷ്യത്തിനു വേണ്ടി പാടുപെടുന്നു.കുതിരകളാകട്ടെ ചുറ്റുപാടുകളിലേക്ക് കുതിക്കുന്നു. ഉറുമ്പുകളെ നാം അടിമപ്പെടുത്തിയിട്ടില്ല, നാം അവയെ അനുകരിക്കാൻ ശ്രമിക്കുന്നു. കുതിരകളെ നാം അടിമപ്പെടുത്തുന്നു, അവക്ക് യാതൊരു ഉപയോഗവുമില്ലാത്ത പതക്കങ്ങളും പതാകകളും നൽകി ആദരിക്കുന്നു. ചിന്തകൾ എപ്പോഴോ ഉറക്കത്തിനു വഴി മാറി.

ഇന്നും വിയർത്തു കുറിച്ചാണ് ഉറക്കമെഴുന്നേറ്റത്. സ്വപ്നം തന്നെ!

കുറെ മഹാ സൈന്യങ്ങൾ യുദ്ധമുഖത്താണ്, സൈനികരെല്ലാം മൂഖംമൂടി വച്ചിരിക്കുന്നു. അവർക്കു പുറകിൽ വലിയ പ്രസ്ഥാനങ്ങൾ നിൽക്കുന്നു, അതിലെ സൈദ്ധാന്തികരെല്ലാം മുഖംമൂടി വച്ചിരിക്കുന്നു. ഒരു വലിയ കാറ്റിൽ മുഖംമൂടികളെല്ലാം പറന്നുപോയി, എല്ലാവര്ക്കും ഉറുമ്പുകളുടെ മുഖം! റാണി ഉറുമ്പുകളെ സർവ്വശക്തരായി വാഴ്ത്തിക്കൊണ്ട് അവർ ആരവത്തോടെ ഭക്തിയോടെ കറങ്ങിക്കൊണ്ടിരിക്കുന്നു.

ഇടയിൽ അതാ ഒരു കുതിര! അത് കിതക്കുന്നു, കുതറുന്നു! ഉറുമ്പുകൾ അതിനെ പൊതിയുകയാണ്. ചാട്ടവാറുകളും ബ്ലിങ്കറുകളും ഇപ്പോൾ ഉറുമ്പുകളും! കുതിച്ച കുതിര കാലിടറി ഒരു തടാകത്തിലേക്ക് വീണു.അവ്യക്തമായി അതിന്റെ മുഖം തടാകത്തിൽ തെളിഞ്ഞു.

അയ്യോ! ആ കുതിരക്ക് എന്റെ മുഖം! പിന്നെങ്ങിനെ വിയർക്കാതിരിക്കും?

മുഖം കഴുകിയിട്ട് ഞാൻ കണ്ണാടിയിലേക്ക് സൂക്ഷിച്ച് നോക്കി. എന്നിൽ കുതിരയുടെ ഛായയാണോ ഉറുമ്പിന്റെ ഛായയാണോ കൂടുതൽ? വേണ്ട, മുറ്റത്തിറങ്ങി ആകാശത്തേക്ക് നോക്കി നിൽക്കാം. പത്രം വരൻ ഇനിയും സമയമുണ്ട്. കുറച്ചു നേരം ചുമ്മാ നിൽക്കാം.

മതിലിൽ നിന്ന് ഒരു പൂച്ച ചാടി എന്റെ മുന്നിൽ വന്നു നിന്നു. അത് എന്റെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി. അപകടകാരിയല്ല എന്ന് ഉറപ്പു വരുത്തിയശേഷം എങ്ങോട്ടോ ഓടിപ്പോയി. അത് ആ സമയത്ത് എന്നെ അവിടെ പ്രതീക്ഷിച്ചില്ല എന്ന് തോന്നുന്നു.

നാമില്ലാത്ത സമയത്ത് എത്രയെത്ര ജീവികൾ ഇതുപോലെ നാം നമ്മുടേതെന്നു കരുതുന്ന സ്ഥലങ്ങളിലൂടെ അധികാരത്തെക്കുറിച്ച് വേവലാതിപ്പെടാതെ കടന്നുപോകുന്നുണ്ടാകും? മനുഷ്യൻ ഏറ്റവും വിഡ്‌ഡിയായ ജീവിയാണോ? പൂച്ചകളെയും നമ്മൾ അടിമപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. എങ്കിലും പൂച്ചകൾ നമ്മോടൊപ്പം ജീവിക്കുമ്പോഴും സ്വതന്ത്രമായി വിഹരിക്കുന്ന ചുരുക്കം ജീവികളിലൊന്നാണ്.

പൂച്ചകളെ സ്വപ്നം കാണാൻ ഞാൻ എന്ത് ചെയ്യണം?

    A vouch for a wasteless world

    1. What a waste?

    Waste is an interesting word, but most of the time it is debatable as well. The meaning of waste varies from context to context. It ranges from small amounts of residuals and leftovers to hazardous and unmanageable dumps that are potentially risking livelihood.

    A world before organized human settlements may be visualized as a wasteless world. The leftovers of one being might have been the bed and bread of another. It was a sustainable equilibrium, an ecosystem that is circular, which we may envy to achieve.

    The transition of human beings from roaming hunter-gatherers to static agrarian settlements and further urbanization could be the key spoiler of the circular rhythm of mother nature. The localization, decentralization, and movement with the learning of localization create an atmosphere of byproducts and leftovers that are not utilized by the local ecosystem.

    The challenges of management of waste are as old as human settlements. The large waste channels of excavated Harapan settlements might have raised our childhood eyebrows. After roaming around the world for many years, we realize that our forefathers were trying to address the basic problem of human settlements. As we conquer the world and occupy every corner of it, the management of waste has grown as a truly global concern, that a local concern of a settlement.

    In short, we could redefine waste, as the leftovers that are not useful to the context or a residue that is not generated in a context where it can be utilized. It is something rejected by a context that needs to be managed. Proper realization of waste generation with empathy, categorization, and handling with care, to build a circular ecosystem is key to our sustainable future.

    2. The are’s of wisdom

    The management of waste, was, is, and will be a key aspect of generations. As ages passed over it, we are lucky to have the wisdom built around this subject. We should be wise enough to watch and vouch for ourselves to benefit from it. Some glimpses of the learnings may be low hanging, the 3 Rs of environment, the 5 Rs of conservation, and the 7 Rs of sustainability. It is worth a while to parse through these overlapping Rs of wisdom.

    3 Rs of environment – reduce, reuse, and recycle.

    1. reduce: not only reduce the generation of residues but also reduce the consumption
    2. reuse: always look for options to reuse the side effects so that we can contain them
    3. recycle: the essential leftovers should be meaningfully recycled to make it useful

    5 Rs of conservation – refuse, reduce, reuse, repurpose, and recycle

    1. refuse: we should not consume things that can not be reused or recycled
    2. reduce: limit the use of environmental resources to the basic needs
    3. reuse: build a habit of using things that can be used multiple times rather than use-and-throw stuff
    4. repurpose: before considering anything as a scrap think about other uses for it
    5. recycle: if it is inevitable to generate garbage, ensure that it is reprocessed to make something useful

    7 Rs of sustainability – rethink, repair, recover, remake, refuse, respect, and restore

    1. rethink: instead of jumping to grab a new buzz, always think about whether it is a need
    2. repair: always give a chance to correct things rather than throwing away stuff that can be corrected
    3. recover: we should be vigil to the expiry of items to prevent them from becoming unusable
    4. remake: always look for resources within to remake that looking for new resources
    5. refuse: it is important to decide that we do not consume items that are of single-use
    6. respect: practices of the society to be respected, not to generate waste it cannot handle
    7. restore: lost environment and ecosystems may be restored whenever possible
    Though some of these Rs vary from standard ones, they are definitely Rs for our rosy future. The realization of these Rs makes us more responsible. A conviction in these concepts can help us to develop more realistic consumption patterns and waste generation patterns to reject the culture of waste.

    3. Waste buckets

    Segregation and categorization of the generated waste is a very crucial thing in the management and navigation. Standard and stereotyped waste classification as biodegradable, non-biodegradable, and toxic is not enough. An empathetic detailed classification based on many aspects, including but not limited to, the context of waste generation, its nature, volume, and possibilities of handling is also to be considered while identifying the buckets of waste. Such a realistic and evolving classification, segregation, collection, and processing based on the classification is vital for ensuring a circular economy and nature.

    Kerala had witnessed several centralized and decentralized experiments in this regard. In general, the mixed results of these experiments show us that we have to learn a lot in this area. Large landfills or mere processing at source is not practical and realistic in many contexts. As I have highlighted a more empathetic classification could be one of the decisive steps towards a more holistic are realistic evolving solution. Let us experiment to classify waste in some interesting aspects, to showcase that we have to consider a more flexible and contextual treatment.

    Based on the nature of waste generation, let us observe the household waste generation
    • food waste: the residue of food, dropouts, leftovers, and so on
    • food packets: the cartons, cans, plastic and paper covers, tissues, napkins, and so on
    • liquid waste: used and expired oil and detergents, contaminated water, and so on
    • medical waste: used and expired pills, medicine, containers, equipment, and so on
    • garden waste: leaves, wood, rotten flowers, fruits, snails, dead creatures, and so on
    • furniture and utensils: furniture waste, utensils, tools, and so on
    • toys and equipment: toys and equipment without electronics, and so on
    • electronic and gadgets: televisions, gadgets, kitchen equipment, and so on
    • hazardous items: batteries, chemicals, paint residues, and so on
    • building debris: tiles, soil, cement, metal parts, and so on
    • vehicle: old vehicles, tyres, parts, and so on
    • books and study items: notebooks, textbooks, periodicals, pens, pencils, 
    • and so on
    The list can grow like this. It may be subjective to the nature of the household, consumption methods, lifestyle, and other minute patterns that are very specific. While it may change from house to house, a careful study and evolving adaptation could develop a reactive system that can provide proper standards and guidelines on leftovers.

    We could observe that the volume of building debris and to some extent the furniture garbage are not generated frequently. Instead, they may be generated based on events like house renovation or extension. While food waste is frequently generated, the volume may increase if there is an auspicious day around. The volume of the garbage generated and the frequency of the generation, are contextual. The treatment of garbage also changes, the garden waste treatment of summer may be different from winter, for example. The building waste may be transported to a construction site, whereas books and periodicals may be going to libraries, schools, resellers, or recyclers.

    Some more specific garbage generation patterns are very local to Indian collaboration patterns. Some of them, we have already started addressing via green protocols
    • procession: political and religious groupings
    • festivals: generate specific patterns of waste
    • events: marriages and get-togethers
    The simple, superficial analysis of household garbage is enough to underline the need for detailed classification of garbage. An expert study on many areas such as households, restaurants, and industry, will surely help us to find many more static and dynamic classification problems for us to respond to. A flexible classification is the key to the evolution of a more adaptive system for sustainable navigation and processing of waste.

    4. Waste ways

    Reliability, consistency, and maintainability of the system are very important aspects of the overall success of any waste management system. The user experience matters a lot for better acceptability of the solution. A poorly designed waste management workflow and execution can only amplify and spread the problem. We will parse through some initiatives to establish the importance of these.

    In the past couple of decades, Kerala witnessed large protests against the generalization of landfill approaches. The success of Attingal Municipality achieved in centralized waste management was an inspiration to many. But, the Vilappilsala experiment of Thiruvananthapuram corporation miserably failed. There were many interconnected reasons behind the failure. 
    • We could compare both experiments peripherally. The failure of Thiruvananthapuram corporation started from the over-social engineering applied to the waste collection part – the collection bins were replaced by women’s self-help groups, which were not consistent in experience. 
    • The collected garbage was piled indefinitely without treatment, due to many conflicts of interest, which led to environmental and livelihood issues. 
    More than the failure, it aired a message of inconsistency and a general feeling of unreliability was spread across.

    We have also vigorously campaigned for the treatment of household waste at source. Biogas plants and bio bins were advertised heavily. There were some important maintenance aspects we left unattended during our drive. The bio-slurry or manure generated by such plants was not of any use for many of the urban households. Disposal and maintenance of unused plants became a really serious problem at the ground for the floating population in particular. We could see that consistency, reliability, and maintenance concerns backtracked the campaign a lot.  

    The continuation of social engineering experiments, the generation of partisan beneficiaries, and related conflicts of interest are still preventing us from opening our eyes. Again, the poorly equipped women’s self-help groups (Haritha Karma Sena) are dumped with the responsibility of acting on the mess. We could see they are operating with more constraints than opportunities. The garbage collected is sorted and parked on roadsides. Neither good facilities for sorting are provided nor health care precautions are taken on the ground. On top of the inconsistent service, the forced user fee is also envisioned on this drive. The initiative is emerging as a way to provide financial safety to a partisan section of people rather than serving the goals. This clear conflict of interest and related problems may be leading the initiative a partial success.

    I have cited the above use cases to emphasize the need for a more reliable, extendable, and maintainable system in place. A very important point related to loosely formed social experiments is that their success highly depends on the education, involvement, interest, and value system of the majority of the parties involved. Only when all these play in tandem the experiment succeed. While we can celebrate the odd successes, they cannot be generalized.

    We have reached a point where we can not experiment more, we should be wise enough to learn from other parts of the world and have to specialize the practices for us to build a sustainable system that can ensure a circular economy. The system should be simple and repeatable so that in general it can be adopted and engaged. It should be designed with the viewpoint that there will be stakeholders who will be considering ease of use above anything else.

    The success of waste management design will depend on the ease of use, its consistency, and its reliability from in end-user perspective. Its maintainability, contribution to the circular economy, and capability to evolve will be key aspects of its ability to survive.

    5. Wise Wasteless World

    Many developed countries have already started forming general policy guidelines and have initiated rolling out of specific targets and regulations against them. The emerging practices evolving in countries like The United States, Norway, The Netherlands, and The European Union are worth learning. General surfing on global trends shows that the world is moving away from mere bins, collection hubs, centralized/de-centralized processing, etc.

    A small example may be worth mentioning, to highlight the power of some standardization in this regard. The European Union recently took a resolution to enforce type C charging points on all electronic devices. This simple step enables the reuse, reduction of consumption, and garbage of unused chargers.

    More importance is to be given to reanimating the resources while sending them to a landfill is treated as the last inevitable option. Household segregation is to be enforced, while processing and collection are contextual. Based on how the items are to be treated, the collection methodologies may be changed. For example, large amounts of construction waste and garden waste may be collected at a static station. A small amount of similar waste may be collected at a local hub.

    The focus is to be more holistic on how the circular economy can be ushered. In every phase of consumption and generation, the Rs of environment, conservation, and sustainability are to be thought through. The effectiveness of navigation handling relies on the robustness of empathetic classification the waste management system can exhibit. Specialized treatment based on classification and effective deployment of reuse, remake, and restore abilities is the strength of the system. The ease of use, ease of operation, and ease of adapting are keys to the success of the system.

    6. TL; DR

    • The definition of waste is evolving, instead of “waste” we should understand it as unusable items for the context
    • Empathetic and sympathetic policy formation is required for sustainable, reliable and repeatable cycles to ensure a circular ecosystem
    • 3 Rs of environment, 5 Rs of conservation and 7 Rs of sustainability are valuable wisdom for any policy formation regarding the problem of waste
    • More detailed and practical segregation of items, patterns of waste generation, localized understanding and generalized treatment are important
    • Reliability, consistency and maintainability are the main success drivers of any waste management policy/system. The sustainability and user-friendliness are keys to its acceptability.
    • Instead of quick shortcuts and waste management at source, we should be open to global wisdom and have to focus on waste reduction and a generic and specific framework of cycles.
    • Comprehensive policy guidelines and specific regulations are important. We should refer from Europe and other developed countries, with our volume in mind.  The example of the Type C charger is worth to listen.
    • A holistic approach to the circular economy is advocated, integrating the principles of reduction, reuse, recycling, and sustainability at every stage of consumption and waste generation. Success in waste management depends on the system’s ability to empathetically classify waste, implement specialized treatments, and ensure ease of use, operation, and adaptation.

    7. Reference

    • https://lap3.nl/service/english/
    • https://www.wm.com/us/en/recycle-right/america-recycles-day
    • https://en.wikipedia.org/wiki/Veolia_Environmental_Services
    • https://lsgkerala.gov.in/system/files/2022-04/Report-2021.pdf
    • https://www.earthreminder.com/3rs-of-environment-reduce-reuse-recycle/
    • https://www.oslo.kommune.no/english/waste-and-recycling/recycling-in-oslo/
    • https://rwsenvironment.eu/subjects/from-waste-resources/national-activities/national-waste/

      അതിജീവനം

       

      നീറുന്ന ഗസ്സ, ഉരുകുന്ന  ഉക്രയിൻ,
      മെലിയുന്ന ലിബിയ, തകരുന്ന സിറിയ.
      അലയുന്ന ജനത, പൊലിയുന്ന ബാല്യം,
      നുരയുന്ന രോഷം, എരിയുന്ന പകയും.

      പലതുണ്ട് രാജ്യങ്ങൾ, പലതുണ്ട് മതവും,
      പലതുണ്ട് ഭാഷകൾ, പലതുണ്ട് നിറവും.
      പലതല്ലീ രോദനം, പലതല്ലീ വേദന,
      പലതല്ലീ രക്തവും, പലതല്ലീ അശ്രുവും.

      അധിപനുമധീനനും സായുധമേരുക്കൾ,
      ആയുധ ലഹരി, അടിമത്ത ലഹരി.
      ശോകവും പാപവും പേറുന്ന ലഹരി,
      എല്ലാം തകർക്കുന്ന കമ്പോള ലഹരി.

      ചരക്കിൻ വഴികളിൽ അധികാര യുദ്ധം,
      നിലക്കും മുതലിനെ ഒഴുക്കുന്ന യുദ്ധം.
      പരക്കെ കരാറുകൾ ഒരുക്കുന്ന യുദ്ധം,
      കുതിക്കും ഓഹരിക്കാധാര യുദ്ധം.

      ചെറുകാലമൊഴുകി നിലക്കുമീ ഓളം,
      ഇനിയുമൊഴുകും രുധിരവും വ്യധയും.
      അറിഞ്ഞുമനങ്ങാതെ നിൽപ്പു ഞാൻ,
      അടിമമനസ്സിനെ ആഘോഷമാക്കുവാൻ.

      അഴകുള്ള മനസ്സുകളൊഴിയുന്ന കാലം,
      അഴുകുന്ന മനമുള്ളോരതിജീവിതൻ ഞാൻ.
      അതിജീവനം, ഒരു കലയാണ് പോലും,
      അതിലൂറും മൗനം, ഒരു നിലയാണ് പോലും!

      Written for Srishti 2023, അതിജീവനം – Srishti